»   » ഈ ഹോട്ടലിലെ ഹിറ്റ് വിഭവം മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ ഐറ്റം,പേര് അറിയാമോ?

ഈ ഹോട്ടലിലെ ഹിറ്റ് വിഭവം മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ ഐറ്റം,പേര് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് അസ്സല്‍ ഒരു കുക്കാണെന്ന് പല അവസരത്തിലും മെഗാസ്റ്റാര്‍ പറഞ്ഞിട്ടുണ്ട്. ഉമ്മ ഉണ്ടാക്കുന്ന പല വിഭവങ്ങളും സുല്‍ഫത്ത് അതേ രുചിയോടെ മമ്മൂട്ടിയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടത്രെ. സുല്‍ഫത്താണ് മമ്മൂട്ടി ഷൂട്ടിങ് സെറ്റില്‍ ബിരിയാണി വിളമ്പാന്‍ തന്നെ കാരണം.

സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു, നീ അതിന് ദുല്‍ഖറിനെ പുകഴ്ത്താനൊന്നും പോകണ്ട

മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ഉണ്ടാക്കുന്ന ഒരു സ്‌പെഷ്യല്‍ ഐറ്റമാണ് നടന്‍ സിദ്ധിഖിന്റെ മമ്മാ മിയ ഹോട്ടലിലെ പ്രധാന വിഭവം. ഈ ഒരൊറ്റ ഐറ്റം കൊണ്ട് ഹോട്ടല്‍ തിങ്ങി നിറയുകയാണ് എന്നാണ് കേള്‍ക്കുന്നത്. അതിനെ പിന്നിലെ കഥയെ കുറിച്ച് വായിക്കാം...

കൊച്ചിന്‍ ഹനീഫയുടെ അനുശോചന ചടങ്ങില്‍ മമ്മൂട്ടി വരാത്തതിന് കാരണം, ആരും അറിയാത്ത ചില കാര്യങ്ങള്‍

മമ്മൂട്ടി ചോദിച്ചു

ഒരു ദിവസം മമ്മൂട്ടി സിദ്ധിഖിനോട് ചോദിച്ചു, 'സുല്‍ഫത്ത് ചെമ്മീനിട്ട് ഒരു ടിക്കയുണ്ടാക്കും. അത് നിന്റെ ഹോട്ടലില്‍ പരീക്ഷിച്ചാല്‍ എന്താ?' എന്ന്. സുല്‍ഫത്തിന്റെ പാചകവിദഗ്ധി അറിയാവുന്ന സിദ്ധിഖ് ആ ഐറ്റം പഠിച്ചെടുത്തു.

ആ സാധനത്തിന്റെ പേര്

ചെമ്മീനിനൊപ്പം ചിക്കനും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ഐറ്റമാണ് ചെമ്മീന്‍ ടിക്ക. മമ്മൂട്ടി നിര്‍ദ്ദേശിച്ചത് കൊണ്ട് സിദ്ധിഖിന്റെ ഹോട്ടലില്‍ ഈ വിഭവത്തിന്റെ പേര് മമ്മൂട്ടീക്ക എന്നാണ്..

മമ്മൂട്ടിക്കായ്ക്ക് തിരക്ക്

സിദ്ധിഖിന്റെ ഹോട്ടലിലെ പ്രധാന വിഭവം ബിരിയാണിയാണ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും തിരക്ക് മമ്മൂട്ടിക്കായ്ക്ക് വേണ്ടിയാണ്. മമ്മൂട്ടി കഴിക്കുന്ന വിഭവമാണെന്ന് പറഞ്ഞതോടെ ഈ വിഭവത്തിന്റെ ഡിമാന്റ് കൂടിയത്രെ.

സുല്‍ഫത്ത് കൊണ്ടുവന്ന ഭാഗ്യം

എന്തായാലും സുല്‍ഫത്ത് കാരണം സിദ്ധിഖിന്റെ ഹോട്ടലിന് വലിയ ലാഭമാണ് ഉണ്ടായിരിയ്ക്കുന്നത്. മമ്മൂട്ടിക്ക എന്ന ഐറ്റം കഴിക്കാനായി ആളുകളുടെ തിരക്കണ്. പ്രമുഖര്‍ പോലും സീറ്റില്ലാതെ നിന്ന് കഴിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടത്രെ. അതിനാല്‍ സീറ്റ് ബുക്ക് ചെയ്ത് കഴിക്കാനുള്ള സൗകര്യവും ഇപ്പോള്‍ മമ്മാ മിയാസിലുണ്ട്.

അമേരിക്കയിൽ പുറത്താക്കൽ ഭീതി..!! അതിനിടെ ട്രംപ് സൗദിയിൽ..!! ഇറാന് ആശങ്ക..!

English summary
Special item in Sidduque's Mamma Mia hotel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X