twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദും മംമ്തയും മത്സരിച്ച് അഭിനയിച്ച കാര്‍ബണ്‍ കാണാതെ പോവരുത്, ഈ പറച്ചിലിന് പിന്നിലെ കാരണമിതാണ്!

    By Nimisha
    |

    ദയ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അടുത്ത സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് വേണു. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയ്ക്ക് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    ദിലീപ് ചേട്ടനെപ്പോലെ, മഞ്ജു വാര്യരുടെ നായകനാവണം, ധര്‍മ്മജന്റെ തുറന്നുപറച്ചില്‍, വീഡിയോ കാണൂദിലീപ് ചേട്ടനെപ്പോലെ, മഞ്ജു വാര്യരുടെ നായകനാവണം, ധര്‍മ്മജന്റെ തുറന്നുപറച്ചില്‍, വീഡിയോ കാണൂ

    മംമ്ത മോഹന്‍ദാസും ഫഹദ് ഫാസിലും നായികാനായകന്‍മാരായി എത്തിയ കാര്‍ബണ്‍ മികച്ച പ്രതികരണം നേടിയാണ് തുടങ്ങിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയായിരുന്നു. ട്രെയിലറിലൂടെയും ടീസറിലൂടെയുമായി വന്‍പ്രതീക്ഷയാണ് കാര്‍ബണ്‍ നല്‍കിയത്. റിലീസിന് ശേഷവും ആ പ്രതീക്ഷ നില നിര്‍ത്തിയെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ സിനിമ കണ്ടിരിക്കണമെന്ന് പറയുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇതാണ്.

    ലൊക്കേഷന്റെ മനോഹാരിത

    ലൊക്കേഷന്റെ മനോഹാരിത

    മനോഹരമായ ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്. നേരത്തെ പുറത്തുവന്ന ട്രെയിലറിലും ടീസറിലും ഈ ഭംഗി ശരിക്കും കാണാനുണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോരാന്‍ തോന്നിയിരുന്നില്ലെന്ന് മംമ്ത മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു.

    ഫഹദിന്റെയും മംമ്തയുടെയും അഭിനയം

    ഫഹദിന്റെയും മംമ്തയുടെയും അഭിനയം

    മറ്റൊരു പ്രധാന പ്രത്യേകതയായി പറയുന്നത് താരങ്ങളുടെ അഭിനയത്തെക്കുറിച്ചാണ്. ഒന്നിനൊന്ന് മികച്ച താരങ്ങളായ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

    വിശാല്‍ ഭരദ്വാജിന്റെ സംഗീതം

    വിശാല്‍ ഭരദ്വാജിന്റെ സംഗീതം

    ദയയ്ക്ക് ശേഷം വിശാല്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍മ്മിക്കുന്ന സിനിമയാണ് കാര്‍ബണ്‍. അദ്ദേഹത്തിന്റെ ഭാര്യയായ രേഖ ഭരദ്വാജ് പാടിയ ദൂരെ എന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മുന്നറിയിപ്പിന് ശേഷമുള്ള വേണുവിന്റെ സിനിമ

    മുന്നറിയിപ്പിന് ശേഷമുള്ള വേണുവിന്റെ സിനിമ

    ദയ, മുന്നറിയിപ്പ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. അഡ്വഞ്ചര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണിതെന്ന് കണ്ടവര്‍ പറയുന്നു.

    തിരക്കഥ തയ്യാറാക്കിയത്

    തിരക്കഥ തയ്യാറാക്കിയത്

    അറിയപ്പെടുന്ന ക്യാമറമാന്‍ കൂടിയായ വേണു നേരത്തെ സിനിമ ഒരുക്കിയിരുന്നുവെങ്കിലും സ്വന്തം തിരക്കഥയായിരുന്നില്ല ഉപയോഗിച്ചത്. കാര്‍ബണിലൂടെ അതും സംഭവിക്കുകയാണ്.

    English summary
    Carbon: Five Reasons to watch the Fahadh Faasil - Mamta Mohandas movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X