For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കായി ആ ലുക്ക് നേരത്തെ തീരുമാനിച്ചതാണ്! അവസാന നിമിഷമാണ് അതിരപ്പിള്ളി ലൊക്കേഷനാക്കിയത്!

  |
  ഇക്കായുടെ ആ കൊലകൊല്ലി ലുക്ക് വന്നത് ഇങ്ങനെ

  ഉണ്ടയ്ക്ക് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. ശങ്കര്‍ രാമകൃഷ്ണന്റെ വരവും വന്‍താരനിരയുടെ സാന്നിധ്യവുമൊക്കെയായി സിനിമ വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്റ്റൈലിഷായുള്ള മമ്മൂട്ടിയുടെ ലുക്ക് കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാവുകയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ചിത്രം തരംഗമായി മാറിയത്. ആരാധകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള രസകരമായ ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടയിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്.

  പൃഥ്വിരാജിന്റെ ശബ്ദവും മമ്മൂട്ടിയുടെ കൊലകൊല്ലി വരവും കൂടിയായപ്പോള്‍ ചിത്രത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പുറകില്‍ കെട്ടി വെച്ച മുടിയും മെഗാസ്റ്റാറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ലുക്കിനെക്കുറിച്ച് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നിലെ ഷൂട്ടിന്റെ കാര്യത്തിലായിരുന്നു ആശങ്കയെന്നും അത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ആശ്വാസമായതെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മമ്മൂട്ടിയുടെ ലുക്ക്

  മമ്മൂട്ടിയുടെ ലുക്ക്

  ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ കഥാപാത്രങ്ങളെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിബന്ധനയുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. ലുക്കിലും എടുപ്പിലും വ്യത്യസ്തതയുമായാണ് ഓരോ തവണയും അദ്ദേഹം എത്താറുള്ളത്. പതിനെട്ടാം പടിയിലെ ലുക്ക് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോണ്‍ എബ്രഹാം പാലയ്ക്കലായാണ് മമമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടരുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നത്. പിന്നില്‍ കെട്ടി വെച്ച മുടിയും ഓവര്‍കോട്ടുമൊക്കെയായാണ് അദ്ദേഹം എത്തിയത്.

  അതിരപ്പിള്ളിയിലേക്ക് മാറ്റി

  അതിരപ്പിള്ളിയിലേക്ക് മാറ്റി

  സ്‌റ്റൈലിഷ് ലുക്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജോണ്‍ പാലയ്ക്കലിനെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടത്. സമീപകാലത്ത് മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷായ ലുക്ക് കൂടിയായിരുന്നു ഇത്. കണ്‍സെപ്റ്റ് ആര്‍ടിസ്റ്റായ അഭിലാഷ് നാരായണനായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിനായി രേഖാചിത്രീകരണം ആദ്യം നടത്തിയത്. പിന്നീട് അത് ഡവലപ് ചെയ്യുകയായിരുന്നു. വസ്ത്രങ്ങളും വാച്ചുമൊക്കെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തതാണ്. പ്രധാനപ്പെട്ട സീനില്‍ പ്രത്യേക ഇന്റീരിയറില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് ലൊക്കേഷന്‍ അതിരപ്പിള്ളിയിലേക്ക് മാറ്റിയത്.

  പുതുമുഖങ്ങള്‍ നിരവധി

  പുതുമുഖങ്ങള്‍ നിരവധി

  ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളാണ് അണിനിരന്നിട്ടുള്ളത്. 18,000 പേരില്‍ നിന്നും ഓഡീഷനും റിഹേഴ്‌സല്‍ ക്യാമ്പും നടത്തിയതിന് ശേഷം 65 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ താനും പങ്കെടുത്തിരുന്നുവെന്നും പിന്നീടാണ് തനിക്കും റോളുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതെന്നും വ്യക്തമാക്കി അഹാന കൃഷ്ണ എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള കോംപിനേഷന്‍ രംഗങ്ങളൊന്നും തനിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  വന്‍താരനിര അണിനിരക്കുന്നു

  വന്‍താരനിര അണിനിരക്കുന്നു

  അഹാന കൃഷ്ണ കുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മാല പാര്‍വതി, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പൃഥ്വിരാജ്, ഉണണി മുകുന്ദന്‍, ആര്യ എന്നിവര്‍ അതിഥികളായാണ് എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  English summary
  Speciality of Mammootty's look in Pathinettam Padi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X