»   » രഞ്ജിത്തും ലാലും ചേര്‍ന്ന് ഞങ്ങളെ കളിയാക്കി!

രഞ്ജിത്തും ലാലും ചേര്‍ന്ന് ഞങ്ങളെ കളിയാക്കി!

Posted By:
Subscribe to Filmibeat Malayalam

സ്പിരിറ്റിനെ കുറിച്ച് മൂന്ന് സ്‌മോളടി വീരന്‍മാര്‍ പ്രതികരിക്കുന്നു. സംഭവം അരങ്ങേറിയത് മലപ്പുറംജില്ലയിലെ നിലമ്പൂരിലാണ്. കോണ്‍ക്രീറ്റ് പണിക്കാരായ മൂന്നുപേരും പുതിയ സിനിമകാണുന്നവരും സ്ഥിരം സ്‌മോളടിക്കുന്നവരുമാണ്. അഭിരുചികളില്‍ മാറ്റം വന്ന രഞ്ജിത് സിനിമകളുടെ കാഴ്ചക്കാരുമായ ഇവര്‍ സ്പിരിറ്റ് റിലീസ് ചെയ്ത അന്നുതന്നെ പണി ഒഴിവാക്കി പതിവുപോലെ അല്‍പ്പം നന്നായി സേവിച്ച് സിനിമയ്ക്ക് കയറി.

Spirit

മദ്യപാനത്തെകുറിച്ച് എന്തൊക്കെയോ സിനിമയിലുണ്ടെന്ന ചെറിയ ധാരണയോടെ തന്നെയാണ് ഇവര്‍ സിനിമയെ നേരിട്ടത്. ടൈറ്റില്‍സ് പിന്നിട്ട് ലളിതവും സുന്ദരവുമായ തുടക്കത്തോടെ സിനിമ നീളവേ കൂട്ടത്തില്‍ ഒരാള്‍ ഉറങ്ങിപോയി. സൂപ്പര്‍  താരത്തിന്റെ സമ്പന്നമായ മദ്യപാനങ്ങളില്‍ ആകൃഷ്ടരായി മറ്റ് രണ്ടുപേര്‍ സിനിമയില്‍ മുഴുകി. ഇതുപോലെയൊക്കെ എന്നാ നമ്മളും ലാവിഷായി മദ്യപിക്കുക എന്ന വേദനയും ചിന്തയും അവരെ നൊമ്പരപ്പെടുത്തികൊണ്ടേയിരുന്നു.

പതുക്കെ പതുക്കെ സിനിമ മാറി തുടങ്ങിയതോടെ അവര്‍ക്കും ആധിയായി. രണ്ടാം പകുതി പിന്നിട്ട് കുറച്ചു കഴിയവെ മറ്റൊരുകോണില്‍ നിന്നും ഒരു തികഞ്ഞ കുടിയന്‍ എഴുന്നേറ്റ് നിന്ന് സിനിമയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ച് തിയറ്ററില്‍ നിന്ന് വാക്കൌട്ട് നടത്തി. നമ്മുടെ കഥാപുരുഷന്‍മാര്‍ക്കും അയാളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ക്ഷമയോടെ അവര്‍ കാത്തിരുന്നു.

സിനിമയുടെ എന്‍ഡ് ടൈറ്റില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ ഉറങ്ങുന്ന മൂന്നാമന്‍ ചാടിയെണീറ്റ് സിനിമ തുടങ്ങിയോ എന്ന് അന്വേഷിക്കുന്നു. അവന്റെ കൈ പിടിച്ചു പുറത്ത് കടന്ന മറ്റ് രണ്ടു പേരും ഈ സിനിമ നീ കാണാഞ്ഞത് നന്നായി എന്ന് വേദനയോടെ ഉപദേശിക്കുന്നു.

എടാ ഇത് നമ്മളെ പോലുള്ളവരെ കളിയാക്കാന്‍ വേണ്ടി കാശുമുടക്കി ഉണ്ടാക്കിയ സിനിമയാ. എന്തൊക്കെ പ്രതീക്ഷകളായിരുന്നു സിനിമ കാണാന്‍ വരുമ്പോള്‍. ജോലിഭാരം കഴിഞ്ഞു രണ്ടെണ്ണം വിട്ട് വീട്ടിപോകുന്നവര്‍ക്കും ഇനി ഒരു രഞ്ജിത് സിനിമയെങ്കിലും കൂട്ടുകാണുമെന്ന് നമ്മളാഗ്രഹിച്ചത് തെറ്റിപോയി എന്നുമാത്രമല്ല, ഈ കുണാണ്ടര്‍മാര്‍ (ശരിക്കും പറഞ്ഞത് മുട്ടന്‍ തെറി) സംവിധായകനും സുപ്പര്‍സ്റ്റാറും വെള്ളമടിച്ചു കോണ്‍തെറ്റുന്നവരുടെ ഫ്രൊഫസര്‍മാരാ, എന്നിട്ടാ നമ്മക്കിട്ട് പണിയാന്‍ വന്നേക്കുന്നേ.

വെകിട്ടെന്താപരിപാടി എന്നും ചോദിച്ച് ബീവറേജില്‍ ആളെ കൂട്ടുന്ന ലാലേട്ടന്‍ രഞ്ജിത്തിനോട് വീണ്ടും ലോഹ്യം കൂടിയപ്പോ ഇത്രേം നമ്മള്‍ കരുതിയില്ല. ഇവന്‍മാരൊക്കെ വിലകൂടിയ സാധനം കഴിച്ച് ഏസിയിലിരുന്ന് സിനിമ പിടിക്കാന്‍ നടക്കുന്നു, എന്നിട്ട് കാട്ട റമ്മടിക്കുന്ന നമ്മക്കിട്ട് പണിയും തര്വാ എങ്ങനെണ്ട്? ഉറങ്ങി പോയവന്‍ വലിയ ആഹ്‌ളാദത്തിലായിരുന്നു അവന്‍ ഇങ്ങനെ ഉദ്‌ഘോഷിച്ചു-ഈ രക്തത്തില്‍ എനിക്കു പങ്കില്ല. മദ്യം ഭക്ഷണത്തേക്കാള്‍ അനിവാര്യമായി തീര്‍ന്ന കേരളത്തിന്റെ ശരാശരി കമന്റ് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ? ഒരു സിനിമ എങ്ങിനെ സ്വാധീനിക്കുന്നു എന്നും പിടികിട്ടിയല്ലോ.

English summary
'Spirit' essays the life of Reghunandan who is the host of a popular TV show by the name Show the 'Spirit'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam