»   » വീണ്ടുമൊരു രഞ്‌ജിത്ത്‌ ദിലീപ്‌ ചിത്രം

വീണ്ടുമൊരു രഞ്‌ജിത്ത്‌ ദിലീപ്‌ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Renjith and Dileep
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും സംവിധായകന്‍ രഞ്‌ജിത്തും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രീകരണം തുടങ്ങുക. കാവ്യാ മാധവന്‍ ഇരട്ട വേഷത്തിലഭിനയിച്ച മിഴി രണ്ടിലും ഗാനങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ ചിത്രമായിരുന്നു. ഇന്ദ്രജിത്ത്‌ ആയിരുന്നു മറ്റൊരു പ്രധാനതാരം.

പുതിയ ചിത്രത്തെക്കുറിച്ച്‌ ദിലീപ്‌ തന്നെയാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌. അതേസമയം രഞ്‌ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രമായ സ്‌പിരിറ്റ്‌ നാളെ തിയറ്ററില്‍ എത്തും. റോക്ക്‌ ആന്‍ഡ്‌ റോളിനു ശേഷം ലാലും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രം മദ്യത്തിന്റെ ദൂഷ്യഫലത്തെ കുറിച്ചാണു പറയുന്നത്‌.

ഉന്നതോദ്യോഗം ഉപേക്ഷിച്ച്‌ മദ്യമെന്ന ലഹരിയുമായി ജീവിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ്‌ ലാല്‍ അവതരിപ്പിക്കുന്നത്‌. കനിഹ, തിലകന്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, മധു, സിദ്ധാര്‍ഥ്‌ ഭരതന്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍. മോഹന്‍ലാലില്‍ നിന്നു വിവാഹമോചനം നേടിയ യുവതിയെയാണ്‌ കനിഹ അവതരിപ്പിക്കുന്നത്‌. ലാലും തിലകനും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണിത്‌.

പ്രശസ്‌തിക്കു പിന്നാലെ പോകുന്ന മനുഷ്യന്റെ അല്‍പ്പത്തരത്തെ കുറിച്ചാണ്‌ പ്രാഞ്ചിയേട്ടനില്‍ രഞ്‌ജിത്ത്‌ പറഞ്ഞിരുന്നതെങ്കില്‍ ഇന്ത്യന്‍ റുപ്പിയില്‍ പണത്തിനു പിന്നാലെ പോകുന്ന യുവാക്കളെക്കുറിച്ചായിരുന്നു. ഇക്കുറി മദ്യപാനം സമൂഹത്തെ എങ്ങനെ കാര്‍ന്നു തിന്നുന്നു എന്നതാണ്‌ സ്‌പിരിറ്റിലെ വിഷയം.

English summary
After Spirit, a movie with super star Mohanlal, director Renjith is going to do his new project with popular hero Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam