»   » സ്‌പിരിറ്റ്‌ കാണാന്‍ എംഎല്‍എമാര്‍ക്കും സ്‌പിരിറ്റ്

സ്‌പിരിറ്റ്‌ കാണാന്‍ എംഎല്‍എമാര്‍ക്കും സ്‌പിരിറ്റ്

Posted By:
Subscribe to Filmibeat Malayalam
Spirit
കഴിഞ്ഞദിവസം തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ ഫസ്റ്റ്‌ ഷോ കാണാന്‍ കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ലാതെ മന്ത്രിമാരും എംഎല്‍എമാരുമെത്തി. രഞ്‌ജിത്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സ്‌പിരിറ്റ്‌ കാണാനായി രുന്നു രാഷ്ട്രീയനേതാക്കളുടെ നിരതന്നെ എത്തിയത്‌.

കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല, മന്ത്രി കെ ബാബു, ഡപ്യൂട്ടി സ്‌പീക്കര്‍ ശക്തന്‍, പിസി വിഷ്‌ണുനാഥ്‌, മുല്ലക്കര രത്‌നാകരന്‍, എപി അബ്ദുള്ളക്കുട്ടി, കെ രാജു, ബെന്നി ബെഹനാന്‍, കെഎം ഷാജി, കെകെ ലതിക, ഇ ചന്ദ്രശേഖരന്‍ തുടങ്ങി അമ്പതോളം നേതാക്കളായിരുന്നു സിനിമയ്‌ക്ക്‌ വന്നത്‌.

കേരളത്തില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സ്‌പിരിറ്റില്‍ സിനിമ മന്ത്രി കെബി ഗണേഷ്‌കുമാര്‍ ചാനല്‍ എംഡിയുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഏറ്റവും ദോഷകരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തിയെകുറിച്ചാണ്‌ രഞ്‌ജിത്‌ ചിത്രം സൂചിപ്പിക്കുന്നത്‌.

സര്‍ക്കാറിന്‌ നല്ല വരുമാനം നേടിക്കൊടുക്കുന്ന മദ്യബിസിനസ്സ്‌ എങ്ങിനെ സാധാരണക്കാരന്റെയും സമ്പന്നന്റേയും ക്രിയേറ്റിവിറ്റിയുള്ളവരുടേയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു എന്ന്‌ വിളിച്ചു പറയുന്നു സ്‌പിരിറ്റ്‌. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്ക്‌ മദ്യനയം എങ്ങിനെ കൈകാര്യം ചെയ്യേണ്ടിവരും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ എന്ന്‌ സിനിമയ്‌ക്ക്‌ ശേഷം ചിന്തിക്കേണ്ടി വരും, ആത്മാര്‍ത്ഥതയുള്ള കുറച്ചു പേര്‍ക്കെങ്കിലും.

English summary
MLAs and Ministers has come to watch the first show of Renjith's new movie Spirit in Sreekumar Theatre, Thiruvananthapuram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam