»   » ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

Posted By:
Subscribe to Filmibeat Malayalam

പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകള്‍ ഇറങ്ങുന്നതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണമോ നടപടിയോ നടക്കുന്നില്ല എന്നതാണ് വാസ്തവം. ഉണ്ടായിരുന്നുവെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് കോപ്പി എന്ന വാട്ടര്‍ മാര്‍ക്കോടെ പ്രചരിച്ച പ്രേമത്തിന്റെ വ്യാജനെ പൊക്കിയേനെ.

ഇപ്പോഴിതാ ചാര്‍ലിയുടെ കോപ്പിയും. ബംഗലൂരില്‍ ചാര്‍ലിയുടെ വ്യാജ പ്രിന്റികള്‍ സജീവമായി വില്‍ക്കപ്പെടുന്നു. ചാര്‍ലിയുടേത് മാത്രമല്ല, അടുത്തിടെ റിലീസായ മറ്റ് ഭാഷ ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും റോഡ് സൈഡില്‍ ഒരു സ്റ്റൂളിട്ടിരുന്ന് വില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.


ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

ബംഗലൂരിലെ ചാര്‍ലിയുടെ വ്യാജ സിഡികള്‍ വില്‍ക്കപ്പെടുന്നു എന്നാണ് വിവരം. നാല്‍പത് രൂപയാണ് സിഡിയ്ക്ക് വില


ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

കര്‍ണാടക ആഭ്യന്തരമന്ത്രിയ്ക്കും കേരള സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു


ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

ഫൈന്റിങ് സിനിമാസിന്റെ ബാനറില്‍ നടന്‍ ജോജു ജോര്‍ജ്ജും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജോജുവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭമാണ് ചിത്രം. പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ഷെബിന്‍ ബക്കര്‍


ചാര്‍ലിയുടെ വ്യാജനിറങ്ങി; പരാതി നല്‍കുമെന്ന് നിര്‍മാതാവ്

കേരളത്തിലും പുറത്തും ചാര്‍ലി വിജയരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജ പ്രിന്റുകള്‍ സിഡികളിലാക്കി വില്‍ക്കുന്നതായ വാര്‍ത്തകള്‍ ലഭിയ്ക്കുന്നത്.


English summary
Spreading Charlie's fake copies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X