»   » മോനിഷ പോയിട്ട് 24 വര്‍ഷം, അപകടത്തെക്കുറിച്ച് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു;ശ്രീദേവി ഉണ്ണി

മോനിഷ പോയിട്ട് 24 വര്‍ഷം, അപകടത്തെക്കുറിച്ച് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു;ശ്രീദേവി ഉണ്ണി

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം മോനിഷ യാത്രയായിട്ട് 24 വര്‍ഷം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മോനിഷ . നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരം നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു.

പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന നൊമ്പരമാണ് മോനിഷയുടെ വിയോഗം. 24 വര്‍ഷം കഴിഞ്ഞുവെങ്കിലും പ്രേക്ഷകര്‍ക്ക് ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഷൂട്ടിങ്ങിന് പോകുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് മോനിഷ വിടപറഞ്ഞത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അുപകടം സംഭവിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇന്നലെ സംഭവിച്ചതുപോലെയാണ് തോന്നുന്നത്. ഏറ്റവും വേദനാജനകമായ സംഭവമെന്നും മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി ഉണ്ണി കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രേക്ഷകരുടെ സ്വന്തം മോനിഷ

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, നഖക്ഷതങ്ങളിലൂടെ അഭിനയ ലോകത്തെത്തിയ മോനിഷയെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമ ഇറങ്ങിയ കാലം മുതലേ ജനങ്ങള്‍ അവളെ ഏറ്റെടുത്തിരുന്നു. പലരും മോനിഷ അവരുടെ വീട്ടിലെ കുട്ടിയാണെന്ന് പറയുമായിരുന്നെന്നും ശ്രീദേവി ഓര്‍ക്കുന്നു.

ഓര്‍മ്മകള്‍ മരിക്കുന്നില്ല

മോനിഷ യാത്രയായിട്ട് 24 വര്‍ഷം കഴിഞ്ഞുവെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്. പുത്രദു:ഖം ദിനേന എന്നു പറയുന്നത് പോല ദിവസേന അത് കൂടിക്കൊണ്ടിരിക്കുകയാണ്. മകളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ അമ്മയുടെ ശക്തി.

അപകടം നടക്കുമ്പോളും ഒപ്പമുണ്ടായിരുന്നു

ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചെപ്പടി വിദ്യ എന്ന സിനിമയുടെ ലൊക്കേഷന്‍ തിരുവനന്തപുരമായിരുന്നു. അതിനിടയില്‍ ഗുരുവായൂരിലെ നൃത്തപരിപാടി വന്നു. അന്ന് ഏറ്റവും കൂടുതല്‍ സോളോ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന താരമായിരുന്നു മോനിഷ. നൃത്തപരിപാടിയുടെ റിഹേഴ്‌സലിനായി ബംഗലുരുവിലേക്ക് പോകാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടയിലാണ് കാറപകടം സംഭവിച്ചത്.

അപകടത്തെക്കുറിച്ച് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കി

നക്ഷത്ര പ്രകാരം നമുക്ക് ദോഷ സമയമാണെന്ന് പറഞ്ഞു
ചെപ്പടി വിദ്യയില്‍ മോനിഷയുടെ അമ്മയായി അഭിനയിച്ചിരുന്ന ശ്രീവിദ്യ മോനിഷയ്ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന മോനിഷ രണ്ടു മണിക്കൂറിനുള്ളില്‍ സേഫായി ബംഗലുരുവില്‍ എത്തുമെന്ന മറുപടിയാണ് നല്‍കിയത്.

പ്രായം കുറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ്

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവാണ് മോനിഷ. 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയെ തേടിയെത്തിയത്.

English summary
Sreedevi unni is talking about her daughter Monisha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam