»   » ലാലേട്ടന്റെ പ്രസിദ്ധമായ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ശ്രീഹളളി: ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്

ലാലേട്ടന്റെ പ്രസിദ്ധമായ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ശ്രീഹളളി: ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്

Written By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ വിജയത്തിനു ശേഷമാണ് പുതുമുഖങ്ങളെ അണിനിരത്തിയുളള സിനിമകള്‍ ധാരാളമായി മലയാളത്തില്‍ വരുന്നത്. അങ്കമാലി ഡയറീസിന്റെ വിജയം സിനിമയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം പ്രചോദനമായിരുന്നു. ഇത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രം.

മോഡിയുമായുളള രൂപസാദൃശ്യം: ഭാഗ്യം തുണച്ച് സിനിമാ നടനായി രാമചന്ദ്രന്‍

പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അങ്കമാലി ഡയറീസിനും ക്വീനും ശേഷം മറ്റൊരു ചിത്രം കൂടി മലയാളത്തില്‍ പുറത്തിറങ്ങുകയാണ്. നവാഗത സംവിധായകനായ സച്ചിന്‍ രാജ് സംവിധാനം ചെയ്യുന്ന ശ്രീഹള്ളിയാണ് നാളെ റിലീസിനെത്തുന്നത്. ഒരു കൂട്ടം പുതിയ ആളുകളുടെ സ്വപ്‌നമാണ് ശ്രീഹള്ളി എന്ന സിനിമ യാഥാര്‍ത്ഥ്യമാക്കിയിട്ടുളളത്. നീ എന്ന മ്യുസിക്കല്‍ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലുവാണ് ചിത്രത്തില്‍ നായകനാവുന്നത്.

sreehalli

ചിത്രത്തിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ തന്നെ തേന്‍മാവിന്‍ കൊമ്പത്തിലെ മോഹന്‍ലാലിന്റെ ഡയലോഗാണ് ഓര്‍മ്മ വരിക. അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ തെച്ചിയാടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലുവിന് പുറമേ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങളെല്ലാം തന്നെ പുതുമുഖങ്ങളാണ്. അക്ഷയ് അശോക് സംവിധാനം ചെയ്ത നീ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഉണ്ണി ലാലു.ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ഉണ്ണി അഭിനയിച്ചിരുന്നു.

sreehalli

എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. രൂപേഷ് കല്ലിങ്കല്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് മിഥുന്‍ കൃഷ്ണയാണ് ചായാഗ്രഹണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു.കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, ബേബി ശ്രേയ തുടങ്ങിയവരാണ് ചിത്രത്തിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്.

ഫഹദ്-വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറല്‍: കാണാം

മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണയെത്തുന്നത് ഈ സൂപ്പര്‍ താരത്തിന്റെ ചിത്രത്തില്‍

English summary
sreehalli movie releasing tomarrow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X