»   » സിനിമയില്‍ ശത്രുക്കള്‍ എന്റെ അറിവിലില്ല, ഈ വിഷയത്തില്‍ ആരും എന്നെ വിളിച്ച് തെറി പറഞ്ഞിട്ടില്ല!

സിനിമയില്‍ ശത്രുക്കള്‍ എന്റെ അറിവിലില്ല, ഈ വിഷയത്തില്‍ ആരും എന്നെ വിളിച്ച് തെറി പറഞ്ഞിട്ടില്ല!

By: Sanviya
Subscribe to Filmibeat Malayalam

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന നടന്‍ ശ്രീജിത്ത് രവിയുടെ പേരിലുള്ള ആരോപണം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഒത്തിരി പേര്‍ വിഷയവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവിയെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് എത്തിയിരുന്നു. ഇതുപോലൊരു പ്രവൃത്തി ശ്രീജിത്ത് രവിയില്‍ നിന്നുണ്ടാകില്ലെന്നാണ് പലരും പറഞ്ഞത്.

ഇപ്പോള്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ് ശ്രീജിത്ത് രവി. താന്‍ നൂറു ശതമാനം നമ്മുടെ നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ വിധി എന്തായാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും ശ്രീജിത്ത് രവി പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് രവി പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

സംഭവത്തില്‍ ഒത്തിരി പേര്‍ തന്നെ സമാധാനിപ്പിക്കുന്നുണ്ട്. അത് തന്നെയാണ് എന്റെ കരുത്ത്. എന്നെ അടുത്തു അറിയാവുന്നവരേക്കാള്‍ അറിയാത്തവരാണ് അധികവും. അതാണ് തന്നെ സങ്കടപ്പെടുത്തുന്നതെന്നും ശ്രീജിത്ത് രവി പറയുന്നു.

ശത്രുക്കളില്ല

സിനിമ ഇന്‍ഡ്‌സ്ട്രിയില്‍ ശത്രുക്കള്‍ തന്റെ അറിവിലില്ല. ഈ വിഷയത്തില്‍ തന്നെ ആരും വിളിച്ച് തെറി പറഞ്ഞിട്ടുമില്ല. എന്തായാലും നിയമമുണ്ടല്ലോ, അതിലാണ് താന്‍ വിശ്വസിക്കുന്നത്. ശ്രീജിത്ത് രവി അഭിമുഖത്തില്‍ പറഞ്ഞു.

ഭാര്യയോട് കടപ്പാടുണ്ട്

ഏറ്റവും കൂടുതല്‍ കടപ്പാട് തോന്നിയത് ഭാര്യയോടാണെന്ന് ശ്രീജിത്ത് പറഞ്ഞു. അമ്മയും അച്ഛനും എപ്പോഴും കൂടെയുണ്ടാകും. പക്ഷേ മറ്റൊരു ജീവിതപരിസരത്തു നിന്ന് വരുന്ന ആളാണ് ഭാര്യ. പക്ഷേ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഭാര്യയാണെന്നും ശ്രീജിത്ത് രവി പറഞ്ഞു.

വിധിക്ക് വേണ്ടി കാത്തിരിക്കും

നമ്മുടെ നാട്ടിലെ നിയമത്തെ വിശ്വസിക്കുന്നുണ്ട്. വിധി വരാന്‍ കാത്തിരിക്കുകയാണ് താന്‍.

English summary
Sreejith Ravi about his personal life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam