»   » ശ്രീജിത്ത് വിജയുടെ അടുത്ത ചിത്രം ഫ്രണ്ട്ഷിപ്പ്

ശ്രീജിത്ത് വിജയുടെ അടുത്ത ചിത്രം ഫ്രണ്ട്ഷിപ്പ്

Posted By:
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗതര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച യുവതാരമാണ് ശ്രീജിത്ത് വിജയ്. പിന്നീട് നമ്മള്‍ ശ്രീജിത്തിനെ കണ്ടത് രതിനിര്‍വേദം റീമേക്കിലാണ്, അതിലൂടെ താന്‍ മികച്ചൊരു നടനാണെന്നകാര്യം ശ്രീജിത്ത് തെളിയിച്ചു.

ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രീജിത്ത് എത്തുകയാണ്. കോളെജ് വിദ്യാര്‍ഥിയായ രാഹുലാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം. ത്രികോണപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീജിത്തിനെക്കൂടാതെ മറ്റുചില പുതുമുഖതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഇറങ്ങുന്നത്.

എന്‍ജിനീയറിങ് കഴിഞ്ഞ് മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞ ശ്രീജിത്ത് ഭീമ, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി മോഡലായിട്ടുണ്ട്. രതിനിര്‍വേദത്തിന് ശേഷം മാഡ് ഡാഡിലും 72 മോഡലിലുമെല്ലാം ശ്രീജിത്ത് അഭിനയിച്ചു. ഇതില്‍ 72 മോഡല്‍ വലിയ പരാജയമായിരുന്നു.

ശ്രീജിത്ത് വിജയുടെ ഫ്രണ്ട്ഷിപ്പ്

ശ്രീജിത്ത് വിജയുടെ അടുത്ത ചിത്രം ഫ്രണ്ട്ഷിപ്പ്

ശ്രീജിത്ത് വിജയുടെ ഫ്രണ്ട്ഷിപ്പ്

ശ്രീജിത്തിനെ സംബന്ധിച്ച് ബ്രേക്കായ ചിത്രമാണ് രതിനിര്‍വേദം. പഴയകാല ഹിറ്റിന്റെ റിമേക്കില്‍ ശ്വേത മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രണയിയ്ക്കുകയും കാമിയ്ക്കുകയും ചെയ്യുന്ന പപ്പുവെന്ന കൗമാരക്കാരനെയാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. വല്ലാതെ ബോള്‍ഡ് ആയ അഭിനയമൂഹൂര്‍ത്തങ്ങളുള്ള ചിത്രത്തില്‍ ശ്രീജിത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ശ്രീജിത്ത് വിജയുടെ ഫ്രണ്ട്ഷിപ്പ്

അഭിനയിച്ച മിക്ക ചിത്രങ്ങളിലും ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളാണ് ശ്രീജിത്തിന് ലഭിച്ചിട്ടുള്ളത്. അല്‍പമെങ്കിലും ഗൗരവമുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഈ കലാകാരന് കഴിഞ്ഞത് രതിനിര്‍വേദത്തിലാണ്. സിനിമാലോകത്ത് നിലയുറപ്പിക്കാന്‍ ഇനിയും മികച്ച കഥാപാത്രങ്ങള്‍ ശ്രീജിത്തിന് ലഭിക്കേണ്ടതുണ്ട്.

ശ്രീജിത്ത് വിജയുടെ ഫ്രണ്ട്ഷിപ്പ്

ശ്വേത മേനോന്‍, നസ്രിയ നസിം എന്നിവരുടെ ജോഡിയായി ശ്രീജിത്ത് അഭിനയിച്ചിട്ടുണ്ട്. കാമുകവേഷം ചെയ്ത രണ്ട് ചിത്രങ്ങളിലുടെ കഥാഗതി ഏറെ വ്യത്യസ്തമായിരുന്നു. മാഡ് ഡാഡില്‍ നസ്രിയയ്‌ക്കൊപ്പമുള്ള ശ്രീജിത്തിന്റെ പ്രകടനം മികച്ചതായിരുന്നു

ശ്രീജിത്ത് വിജയുടെ ഫ്രണ്ട്ഷിപ്പ്

ചെറുക്കനും പെണ്ണും, ഒടുതലം എന്നിവയാണ് ശ്രീജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. ഫ്രണ്ട്ഷിപ്പിന് പിന്നാലെ പ്രദര്‍ശനത്തിനെത്താന്‍ പോകുന്നവയാണീ ചിത്രങ്ങള്‍.

English summary
After completing his engineering, Sreejith Vijay turned to be a model and worked for the projects of Bhima, Reliance etc. Sreejith Vijay made his debut through 'Living Together'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam