twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പേരില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്! ആരും അത് വിശ്വസിക്കരുതെന്ന് നടി ശ്രീകല ശശിധരന്‍

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു ശ്രീകല ശശിധരനും. എത്രയോ കാലം സീരിയലുകളില്‍ നിറസാന്നിധ്യമായിരുന്ന നടി ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് വിപിന് ലണ്ടനിലാണ് ജോലി. വിവാഹശേഷം അഭിനയ ജീവിതത്തോട് താല്‍കാലികമായി വിട പറഞ്ഞ നടി ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.

    കൊറോണ വൈറസ് ലണ്ടന്‍ അടക്കം ലോകത്ത് എല്ലായിടത്തും വ്യാപകമായ സാഹചര്യത്തില്‍ നടിയുടെ പേരില്‍ ചില വാര്‍ത്തകളും പ്രചരിച്ചിരുന്നു. താനും കുടുംബവും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് നടി പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് പറയുകയാണ് നടിയിപ്പോള്‍.

    ശ്രീകല പറയുന്നതിങ്ങനെ

    ലണ്ടനില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ നടി ശ്രീകലയും കുടുംബവും ശ്രമിക്കുന്നതായി വാര്‍ത്ത പ്രചരിച്ചതോടെ നാട്ടില്‍ നിന്നും ഫോണ്‍ വിളികള്‍ ഉയര്‍ന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം പരിഭ്രാന്തി പിടിച്ച് വിളിക്കാന്‍ തുടങ്ങിയതോടെ തന്റെ ഫോണിന് വിശ്രമമില്ലെന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. എന്തിനാണ് ഇത്തരം സത്യ വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കി പരിഭ്രാന്തി പരത്തുന്നതെന്നും താന്‍ പറഞ്ഞതൊക്കെയും വളച്ചൊടിച്ചതാണെന്നും ശ്രീകല പറയുന്നു.

     ശ്രീകല പറയുന്നതിങ്ങനെ

    'ദയവായി എന്നെ വെറുതേ വിടൂ... ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്. അത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു ഇന്റര്‍വ്യൂ കൊടുത്തു എന്നത് സത്യം. പക്ഷേ ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അവര്‍ എഴുതി. അതാണ് പ്രശ്‌നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു. ഇവിടെ ചികിത്സ കിട്ടുന്നില്ല, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു. പേടിച്ച് വിറച്ച് ജീവിക്കുന്നു. രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞെന്നാണ് ചിലര്‍ എഴുതിയിരിക്കുന്നത്'.

     ശ്രീകല പറയുന്നതിങ്ങനെ

    ഒരു ശതമാനം പോലും സത്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഞാന്‍ പറഞ്ഞതല്ല ഒന്നും. ഇവിടെ യാതൊരു കുഴപ്പവുമില്ല. ഞാനും കുടുംബവും സേഫ് ആണ്. ഇന്റര്‍വ്യൂവില്‍ നാട് മിസ്ച ചെയ്യുന്നു എന്ന് വളരെ സ്വാഭാവികമായി ഞാന്‍ പറഞ്ഞിരുന്നു. ഈ ജൂലൈയില്‍ അവധിക്ക് ഞങ്ങള്‍ നാട്ടിലേക്ക് വരാനിരുന്നതാണ്. അത്രയേ ഉള്ളു. അതാണ് അവര്‍ ഈ രീതിയിലേക്ക് മാറ്റിയത്.

    ശ്രീകല പറയുന്നതിങ്ങനെ

    എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതും ചില സൈറ്റുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. ഈ വ്യാജ വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ നാട്ടില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിക്കുകയാണ്. എല്ലാവരെയും ഈ പ്രചരണങ്ങള്‍ പരിഭ്രാന്തരാക്കി. മറുപടി പറഞ്ഞ് ഞാന്‍ മടുത്തു. പെട്ടു എന്നതാണ് സത്യം.

     ശ്രീകല പറയുന്നതിങ്ങനെ

    എല്ലായിടത്തെയും പോലെ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തും കോവിഡ് 19 ഭീതിയുണ്ട്. എന്നാല്‍ അപകടകരമായ സാഹചര്യമല്ല. എന്റെ ഭര്‍ത്താവ് ഇപ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. അവശ്യ സാധനങ്ങളൊക്കെ വീട്ടില്‍ കിട്ടുന്ന സംവിധായനങ്ങളുമുണ്ട്. ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനും പറ്റും. ദയവായി ഇനിയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രീകല പറയുന്നു.

    Read more about: sreekala ശ്രീകല
    English summary
    Sreekala Sasidharan Talks About Wrong News
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X