മറിമായം കുടുംബത്തിൽ വിവാഹം! ലോലിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു...
Recommended Video
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മറിമായം . സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത മറിമായം കുടുംബത്തിൽ നിന്ന് ഒരു കല്യാണം ഒരുങ്ങുകയാണ്.
പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നടൻ എസ് പി ശ്രീകുമാറും സ്നേഹയും. കരിയറിൽ വൻ ബ്രേക്ക് നൽകിയ പരമ്പര ജീവിതത്തിലും പുതിയ ചുവട് വയ്പ്പിന് കാരണമാകുകയാണ്. ശ്രീകുമാറും സ്നേഹയും വിവാഹത്തിന് തയ്യാറെടുക്കുകയാണ്.

സ്നേഹ-ശ്രീകുമാർ എന്ന സ്വന്തം പേരിനെക്കാലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതം മണ്ഡോദരിയും ലോലിതനുമാണ്. ഈ കഥാപാത്രങ്ങൾ താരങ്ങളുടെ കരിയറിൽ വൻ ഹിറ്റാണ് നൽകിയത്. ഈ പരമ്പര തന്നെ ജീവിതത്തിൽ പുതിയ മാറ്റത്തിന് കളമൊരുക്കിയിരിക്കുന്നത്. ഇരുവരു വിവാഹിതരാവുകയാണ്.

ഡിസംബർ 11 ന് തൃപ്പൂണിത്തുറയിൽവെച്ചാണ് ഇരുവരുടേയും വിവാഹം. എന്നാൽ വിവാഹത്തെ കുറിച്ച് ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ല. നിരവധി ചിത്രങ്ങളിലും താരങ്ങൾ വേഷമിട്ടിട്ടുണ്ട്. എന്നാൽ കരിയറിൽ ആദ്യ ബ്രേക്ക് നൽകിയത് ഈ പരമ്പരയായിരുന്നു. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന പരമ്പരയായ ഉപ്പുംമുളകിലും ഒരു പ്രധാനപ്പെട്ട് വേഷത്തിൽ ശ്രീകുമാർ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ ശ്രീകുമാർ തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ മെമ്മറിയിലെ വില്ലൻ വേഷം ഇതിനുള്ള ഉദാഹരണമാണ്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിലൂടെ ലഭിച്ചത്. കഥകളി , ഒട്ടൻതുള്ളൽ അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. സിനിമകളി


Click it and Unblock the Notifications











