twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമൂഴം ഞാന്‍ വളരെ നന്നായി സംവിധാനം ചെയ്യും: ശ്രീകുമാര്‍ മേനോന്‍

    |

    Recommended Video

    ഞാന്‍ ഇപ്പോഴും ആവറേജ് സംവിധായകൻ | #Odiyan | filmibeat Malayalam

    മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. തടി കുറച്ച് 35കാരന്റെ ശരീര പ്രകൃതിയിലേക്ക് രൂപമാറ്റം വരുത്തി മോഹന്‍ലാല്‍ എത്തിയതുമുതല്‍ ഒടിയന്‍ ആരാധകരുടെ ആവേശമായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അവകാശവാദങ്ങള്‍. ദേവാസുരത്തിന് രാവണപ്രഭുവില്‍ ഉണ്ടായ ചിത്രമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടതോടെ പുലിമുരുകന് ശേഷം മറ്റൊരു മാസ് ചിത്രമായിരിക്കും ഒടിയന്‍ എന്നായിരുന്നു അരാധകരുടെ വിശ്വാസം.

    <strong>ഒടിയന്‍ നെഗറ്റീവ് പ്രചാരണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍! കാണൂ! </strong>ഒടിയന്‍ നെഗറ്റീവ് പ്രചാരണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍! കാണൂ!

    ഈ അവകാശവാദങ്ങളെല്ലാം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തോടെ തകര്‍ന്ന് വീഴുകയായിരുന്നു. മികച്ച് ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്ന ചിത്രമായിരുന്നിട്ടും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന കാരണത്താല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിച്ച് കീറി വിചാരണ ചെയ്യപ്പെട്ടു. ആരാധകരുടെ ആരോപണ ശരങ്ങളെല്ലാം ചിത്രത്തേക്കുറിച്ച് അവകാശ വാദങ്ങളുയര്‍ത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നേരെയായിരുന്നു. എംടി തിരക്കഥ ഒരുക്കിയ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

    randamoozham


    രണ്ടാമൂഴം താന്‍ സംവിധാനം ചെയ്യരുതെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തി. ശരാശരി മാര്‍ക്ക് വാങ്ങി എസ്എസ്എല്‍സിക്ക് പഠിച്ച ആളെ നിങ്ങള്‍ പഠിത്തം നിര്‍ത്തി വെല്‍ഡിംഗിന് വിടുമോ? ഇല്ലല്ലോ. അവരെ നമ്മള്‍ പ്രിഡിഗ്രിക്ക് ചേര്‍ക്കും. അതില്‍ അവര്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയാലോ? റാങ്ക് വാങ്ങിച്ചോലോ? അങ്ങനെയല്ലേ നമ്മള്‍ അതിനെ കാണേണ്ടത്. ഞാന്‍ ഇപ്പോഴും ആവറേജ് സംവിധായകനാണ്. രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിക്കും, ഒരുപാട് പഠിച്ചിട്ടുണ്ട്. രണ്ടാമൂഴം വളരെ നന്നായി സംവിധാനം ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    ഒടിയന്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ നിരാശരായ ആരാധകര്‍ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ശ്രീകുമാര്‍ മേനോനില്‍ നിന്നും രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട എംടി വാസുദേവന്‍ നായര്‍ക്കാണ് തങ്ങളുടെ പിന്തുണയെന്നും ആരാധകര്‍ പറയുന്നു. അതേസമയം, 2019ല്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും 21 മാസങ്ങള്‍ക്ക് ശേഷം 2021ല്‍ രണ്ട് ഭാഗങ്ങളായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ശ്രീകുമാര്‍ മേനോനും അവകാശപ്പെട്ടു. എന്നാല്‍ തിരക്കഥ ശ്രീകുമാര്‍ മേനോന് നല്‍കുന്നതിന് അനുകൂലമായ ഒരു മറുപടിയും എംടിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

    English summary
    sreekumar menon about randamoozham after odiyan release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X