»   » കര്‍ണ്ണനില്‍ നിന്ന് മമ്മൂട്ടി പിന്മാറി എന്ന വാര്‍ത്ത; തിരക്കഥാകൃത്ത് ശ്രീകുമാര്‍ പ്രതികരിയ്ക്കുന്നു

കര്‍ണ്ണനില്‍ നിന്ന് മമ്മൂട്ടി പിന്മാറി എന്ന വാര്‍ത്ത; തിരക്കഥാകൃത്ത് ശ്രീകുമാര്‍ പ്രതികരിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അണിയറയില്‍ ഇപ്പോള്‍ രണ്ട് കര്‍ണ്ണന്മാര്‍ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു കര്‍ണ്ണനും മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന മറ്റൊരു കര്‍ണ്ണനും.

'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

എന്നാല്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ നിന്ന് മമ്മൂട്ടി പിന്മാറിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. വാര്‍ത്ത നിഷേധിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ് തിരക്കഥാകൃത്ത് ശ്രീകുമാര്‍.

പ്രചരിച്ച വാര്‍ത്തകള്‍

പൃഥ്വിരാജുമായി വെറുതേ ഒരു മത്സരത്തിനില്ല എന്ന കാരണത്താല്‍ മമ്മൂട്ടി മധുപാലിന്റെ കര്‍ണ്ണന്‍ എന്ന ചിത്രം ഉപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഷൂട്ടിങ് നീണ്ട് നീണ്ടു പോകുന്നതും ഒരു കാരണമായി അത്രെ.

ശ്രീകുമാര്‍ പറയുന്നു

എന്നാല്‍ ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീകുമാര്‍ പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും ചിത്രീരണം തുടങ്ങാറായിട്ടില്ല എന്നും ശ്രീകുമാര്‍ പറഞ്ഞു.

മധുപാല്‍ പറഞ്ഞത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംവിധായകന്‍ മധുപാലും പ്രതികരിച്ചു. ഇത് ഞങ്ങളുടെ സ്വപ്‌നമാണ്. അത് കൈവിട്ടിട്ടില്ല. ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും- എന്നാണ് മധുപാല്‍ പറഞ്ഞത്

പൃഥ്വിയുടെ കര്‍ണ്ണന്‍

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 300 രൂപ ബജറ്റിലാണ് ഈ കര്‍ണന്‍ നിര്‍മ്മിയ്ക്കുന്നത്.

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
P Sreekumar responds on speculations doing the round about Mammootty's Karnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam