»   » എന്റെ സിനിമയോട് കാണിച്ചത് വേദനിപ്പിക്കുന്നു,എല്ലാവര്‍ക്കും പുലിമുരുകന്‍ മതിയെന്ന് ശ്രീകുമാരന്‍ തമ്പി

എന്റെ സിനിമയോട് കാണിച്ചത് വേദനിപ്പിക്കുന്നു,എല്ലാവര്‍ക്കും പുലിമുരുകന്‍ മതിയെന്ന് ശ്രീകുമാരന്‍ തമ്പി

By: Sanviya
Subscribe to Filmibeat Malayalam

എങ്ങും പുലിമുരുകനാണ്. റെക്കോര്‍ഡുകള്‍ തകര്‍ത്താണ് തിയേറ്ററുകളില്‍ പുലിമുരുകന്‍ മുന്നേറുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകള്‍ നടക്കുന്നുണ്ട്. മലയാളത്തില്‍ ആദ്യമായി നൂറു കോടി നേടിയ പുലിമുരുകന്‍ 150 കോടി ബോക്‌സോഫീസില്‍ കടക്കുമെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ കലാമൂല്യമുള്ള സിനിമകളെ അവഗണിച്ചാണ് പ്രേക്ഷകര്‍ പുലിമുരുകനെ വരവേറ്റതെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. എന്‍ബിടിസി വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..


കലാമൂല്യം വേണ്ട

കലാമൂല്യമുള്ള സിനിമകള്‍ ആര്‍ക്കും വേണ്ട, പുലിമുരുകനാണ് ഇന്നത്തെ കാണികള്‍ക്ക് ആവശ്യമെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.


വിഷമിപ്പിച്ചു

അമ്മയ്‌ക്കൊരു താരാട്ട് എന്ന തന്റെ സിനിമയ്ക്കുണ്ടായ അനുഭവം ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ എല്ലാ സിനിമകള്‍ക്കും ആദ്യ ദിനത്തില്‍ തിയേറ്റര്‍ നിറയെ കാണികളുണ്ടായിരുന്നു. എന്നാല്‍ സിനിമ കാണാന്‍ എത്തിയത് വെറും 35 പേരായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


ചാനലുകാര്‍ക്കും വേണ്ട

ചാനലുകാര്‍ പോലും കഥ നോക്കുന്നതിന് പകരം നായകനെ നോക്കിയാണ് സിനിമയുടെ വില പറയുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


ചെറുപ്പക്കാര്‍ മാത്രം

ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തുന്നത് ചെറുപ്പക്കാര്‍ മാത്രമായിരിക്കുന്നു. ചലച്ചിത്രമേളകളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക തിയേറ്റര്‍ എന്നത് നല്ല കാര്യമാണ്. സമാന്തര സിനിമാ പ്രസ്ഥാനം എന്നൊന്ന് മലയാള സിനിമയില്‍ ഇല്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


English summary
Sreekumaran Tampi about Pulimurugan.
Please Wait while comments are loading...

Malayalam Photos

Go to : More Photos