»   » മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്രീകുമാരന്‍ തമ്പി, ഇന്നവര്‍ എനിക്ക് ഡേറ്റ് തരില്ല!!

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്രീകുമാരന്‍ തമ്പി, ഇന്നവര്‍ എനിക്ക് ഡേറ്റ് തരില്ല!!

By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ നടന്മാരെയും നടിമാരെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി തന്ന ഗാനരചയ്താവും സംവിധായകനുമണ് ശ്രീകുമാരന്‍ തമ്പി. സൂപ്പര്‍താരങ്ങളെ വച്ച് ഒത്തിരി സിനിമകള്‍ ചെയ്യുകയും ചെയ്തു.

ഇനി തന്നില്‍ നിന്നൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രമുണ്ടാവില്ല എന്ന ശ്രീകുമാരന്‍ തമ്പി പറയുന്നു. അതിന് കാരണവും സൂപ്പര്‍താരങ്ങള്‍ തന്നെയാണെന്നാണ് സംവിധായകന്‍ പറഞ്ഞത്.

സൂപ്പര്‍ താരങ്ങള്‍ തഴയുന്നു

ഒത്തിരി താരങ്ങള്‍ ശ്രീകുമാരന്‍ തമ്പി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ പോലും തന്നെ തഴയുകയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഒരു സൂപ്പര്‍താര ചിത്രം ഇനിയുണ്ടാവില്ല

ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഇനി തന്നില്‍ നിന്നും ഉണ്ടാകില്ലെന്നും അതിനു കാരണം ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ തനിക്ക് അവസരം നല്‍കാന്‍ സാധ്യതയില്ലാത്തതിനാലാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

എല്ലാം താരങ്ങളുടെ കൈയ്യില്‍

ഇന്നത്തെ സിനിമ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കൈകളിലല്ല. എല്ലാം താരങ്ങളാണ് തീരുമാനിക്കുന്നത്. ഓരോ നായകന്മാരും തങ്ങളുടേതായ ഗ്രൂപ്പുണ്ടാക്കുകയാണ്. ഇങ്ങനെയായാല്‍ സിനിമ എവിടെയെത്തും?

സീരിയലില്‍

ഞാന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ താരങ്ങളാരെങ്കിലും സൂപ്പര്‍ താര ഭാവത്തിലെത്തിയാല്‍ അവര്‍ അഭിനയിച്ച കഥാപാത്രത്തെ നാടുകടത്തിയും കൊന്നും ഇല്ലാതാക്കാം. സിനിമയില്‍ അങ്ങനെയല്ലല്ലോ- ശ്രീകുമാരന്‍ തമ്പി പറഞ്ഞു

English summary
Sreekumaran Thampi against super stars
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam