For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിക്ക് അഭിനയിക്കാനറിയാം! ശോഭന വന്നതോടെ സ്വര്‍ണ്ണത്തിന് സുഗന്ധമെന്ന പോലെയായി!

  |

  പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ എന്ന് പറഞ്ഞായിരുന്നു ശ്രീകുമാരന്‍ തമ്പി തന്റെ കുറിപ്പ് തുടങ്ങിയത്. ഗാനരചയിതാവും സംവിധായകനുമായ അദ്ദേഹത്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടതിന് ശേഷം അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞയാഴ്ചയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക്എത്തിയത്. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായവും സ്വന്തമാക്കി സിനിമ മുന്നേറുകയാണ്.

  അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച ''വരനെ ആവശ്യമുണ്ട്'' എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാൻ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാൻ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തിൽ അതിസമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  സുരേഷ് ഗോപി -ശോഭന കൂട്ടുകെട്ട്

  സുരേഷ് ഗോപി -ശോഭന കൂട്ടുകെട്ട്

  സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാൾ മുതൽ ദുൽക്കർ സൽമാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അഭിനയത്തിൽ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാർക്കും മാർഗ്ഗ ദർശകം ആകേണ്ടതാണ്.

   സുരേഷ് ഗോപി അപ്രത്യക്ഷനായത്

  സുരേഷ് ഗോപി അപ്രത്യക്ഷനായത്

  ഓർമ്മയുണ്ടോ ഈ മുഖം ? '' എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങൾ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടൻ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിർമ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ?

  അവസരം കൃത്യമായി ഉപയോഗിച്ചു

  അവസരം കൃത്യമായി ഉപയോഗിച്ചു

  ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തിൽ പത്തു വാക്യങ്ങളുടെ അർത്ഥം കൊണ്ടു വരാൻ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി. അവർ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂർത്തങ്ങളും അതീവ ചാരുതയാർന്നവയാണ്.

  മകനും ഒഴിവാക്കിയില്ല

  മകനും ഒഴിവാക്കിയില്ല

  മലയാളത്തിന്റെ പ്രിയ നടി ഉർവശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛൻ സത്യൻ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. '' ആകാശവാണി'' അത്യുജ്ജ്വലം! ആദ്യ പകുതിയുടെ ദൈർഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി.

  അഭിമാനം തോന്നി

  അഭിമാനം തോന്നി

  മമ്മൂട്ടിയുടെ മകനും പ്രിയദർശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോൾ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക. മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇതു പോലുള്ള ചിത്രങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു..

  English summary
  Sreekumaran Thampi appreciates Suresh Gopi And Shobana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X