»   » മമ്മൂട്ടിയും മോഹന്‍ലാലും നായകനായത് തന്‍റെ സിനിമയിലൂടെ, പക്ഷേ അവര്‍ അംഗീകരിക്കില്ലെന്ന് സംവിധായകന്‍ !

മമ്മൂട്ടിയും മോഹന്‍ലാലും നായകനായത് തന്‍റെ സിനിമയിലൂടെ, പക്ഷേ അവര്‍ അംഗീകരിക്കില്ലെന്ന് സംവിധായകന്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി. നിരവധി പുതുമുഖങ്ങളെ സിനിമയിലേക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹം നിമിത്തമായിട്ടുണ്ട്. അവരില്‍ പലരും പിന്നീട് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിട്ടുമുണ്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളായി ഉയര്‍ന്ന മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍മാരായി മാറിയത് തന്റെ സിനിമയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇക്കാര്യം അവര്‍ അംഗീകരിക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മമ്മൂട്ടിയെ നായകനാക്കിയത്

ഉപനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന മമ്മൂട്ടിക്ക് നായകനിലേക്കുള്ള പ്രമോഷന്‍ നല്‍കിയത് താനായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. വില്ലന്‍ വേഷങ്ങളിലും മറ്റുമായി സിനിമയില്‍ ഒതുങ്ങി നിന്നിരുന്ന മമ്മൂട്ടിയെ നായകനാക്കിയത് താനാണ്.

നിങ്ങളുടെ മുന്നേറ്റമാണ്

മുന്നേറ്റം എന്ന സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കുമ്പോള്‍ ഇത് നിങ്ങളുടെ തന്നെ മുന്നേറ്റമാണെന്നായിരുന്നു മമ്മൂട്ടിയോട് അന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. അദ്ദേഹം പറഞ്ഞതു പോലെ തന്നെയായിരുന്നു പിന്നീട് സംഭവിച്ചതും. മമ്മൂട്ടി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതു സത്യമാണെന്ന് അദ്ദേഹം പറയുന്നു.

മോഹന്‍ലാലിനെയും നായകനാക്കി

വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിനും കാരണമായത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. 22 വയസ്സുകരനായ മോഹന്‍ലാലിനെ ആദ്യമായി നായകനാക്കിയത് അദ്ദേഹമായിരുന്നു.

രതീഷിനെ വില്ലനാക്കി

മോഹന്‍ലാലിനെ നായകനാക്കിയ ചിത്രത്തില്‍ രതീഷിനെയാണ് വില്ലനാക്കിയത്. നേരെ തിരിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. എന്നാല്‍ അന്ന് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ലാലിന് നായക വേഷം നല്‍കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. എനിക്കൊരു ദിവസം എന്നായിരുന്നു ചിത്രത്തിന്റെ പേര്.

ദേശീയ പുരസ്‌കാര സമിതിയില്‍ അംഗമായിരുന്നപ്പോള്‍

കെ ജി ജോര്‍ജിനൊപ്പം ദേശീയ പുരസ്‌കര സമിതിയില്‍ അംഗമായിരുന്നപ്പോള്‍ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടിയിരുന്നു. തന്നെ വളരെയധികം സന്തോഷിപ്പിച്ചൊരു കാര്യമായിരുന്നു അത്. 21 ഭാഷകളിലുള്ള ചിത്രങ്ങളില്‍ നിന്നുമാണ് ഇന്ത്യിലെ മികച്ച നടനെ കണ്ടെത്തേണ്ടിയിരുന്നത്. അതില്‍ അവസാന റൗണ്ടിലെത്തിയത് മലയാളത്തിലെ രണ്ട് താരങ്ങളും.

ഇന്നത്തെ അവസ്ഥ മാറി

അന്നത്തെ അപേക്ഷിച്ച് മലയാള സിനിമ ഇന്നൊരുപാട് മാറിയെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് നടന്‍മാരെ തീരുമാനിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നടന്‍മാരാണ് സംവിധായകരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

English summary
Sreekumaran Thampy about superstars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X