»   » ശ്രീലക്ഷ്മിയ്ക്ക് ജഗതിയെ സന്ദര്‍ശിയ്ക്കാം

ശ്രീലക്ഷ്മിയ്ക്ക് ജഗതിയെ സന്ദര്‍ശിയ്ക്കാം

Posted By:
Subscribe to Filmibeat Malayalam
Sreelakshmi
വാഹനാപകടത്തില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സയ്ക്കായി കഴിയുന്ന നടന്‍ ജഗതിയെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കാന്‍ രണ്ടാം ഭാര്യ ശശികലയ്ക്കും മകള്‍ ശ്രീലക്ഷ്മിക്കും കോടതി അനുമതി നല്‍കി. ഹൈക്കോടതിയാണ് ഇവരുടെ ഹര്‍ജി പരിഗണിച്ച് അനുമതി നല്‍കിയത്.

ജഗതിയുടെ മക്കളായ പാര്‍വതിയും രാജ്കുമാറും ഇവരെ തടയില്ലെന്നും കോടതി വ്യക്തമാക്കി. അച്ഛനെ കാണാന്‍ പാര്‍വതിയും ഷോണും അനുവദിയ്ക്കുന്നില്ലെന്ന് ശ്രീലക്ഷ്മിയും ശശികലയും നല്‍കിയ ഹര്‍ജിയിലുണ്ടായിരുന്നു.

തനിക്കു മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് അപകടത്തില്‍പ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ജഗതി ശ്രീകുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ അഭിമുഖം പുറത്തുവന്നത് ജഗതി അപകടത്തില്‍പ്പെട്ട് ആശുപ്രതിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടതിന് ശേഷമായിരുന്നു.

ചലച്ചിത്രരംഗത്തുള്ളവരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ജഗതിയെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി ശ്രീലക്ഷ്മി സന്ദര്‍ശിച്ചിരുന്നു. നടന്‍ ജഗദീഷായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam