»   » ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്

ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ഉര്‍വശിയോട് അടുത്ത് ഇടപ്പെടാന്‍ കഴിയാറില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്. അമ്മയും ഞാനും കൂട്ടുകാരെ പോലെയാണ്. അമ്മയുടെ സഹോദരി കാത്തുവിനോടും (കലാരഞ്ജിനി) അങ്ങനെ തന്നെയാണ്. എന്നാല്‍ പൊടിയമ്മയോട്(ഉര്‍വശി) അടുത്ത് ഇടപഴകാന്‍ കഴിയാറില്ലെന്ന് ശ്രീമയ് പറയുന്നു.

മരിക്കുന്നതിന് മുമ്പ് കല്‍പന മകള്‍ ശ്രീമയിയോട് പറഞ്ഞത്

സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീമയ് പറഞ്ഞത്. ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതിന്റെ കാരണവും ശ്രീമയ് പറയുന്നുണ്ട്. അത് മറ്റൊന്നുമല്ല. തുടര്‍ന്ന് വായിക്കൂ..

അടുപ്പമുള്ളവര്‍ കല്‍പ്പനയെ വിളിച്ചിരുന്നത്

അടുപ്പമുള്ളവര്‍ കല്‍പ്പനയെ വിളിച്ചിരുന്നത് മിനിമോളെ എന്നാണ്. ചിലര്‍ മിനികുട്ടിയെന്നും വിളിക്കും. മകള്‍ ശ്രീമയ് കല്‍പ്പനയെ കുറിച്ചുള്ള അടുപ്പത്തെ കുറിച്ച് പറയുമ്പോഴെല്ലാം മിനികുട്ടിയെന്നാണ് പറയുന്നത്. കല്‍പനയുടെ സഹോദരിമാരിലൊരാളായ കലാരഞ്ജിനിയാണ് കാത്തു. ഉര്‍വശിയാണ് പൊടിയമ്മ. അമ്മയോടും സഹോദരിമാരോടുമുള്ള അടുപ്പത്തെ കുറിച്ചും ശ്രീമയ് പറയുന്നു.

അമ്മയും ഞാനും കൂട്ടുകാരെ പോലെ

അമ്മയും ഞാനും കൂട്ടുകാരെ പോലെയായിരുന്നു. എടാ, വാടാ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അമ്മയുടെ സഹോദരി കാത്തുവിനോടും(കലാരഞ്ജിനി) അങ്ങനെ തന്നെയാണ്.

ഇഴുകി ചേര്‍ന്ന് പെരുമാറാന്‍

എന്നാല്‍ ഉര്‍വശിയോട് ഇഴുകി ചേര്‍ന്ന് പെരുമാറാന്‍ കഴിയില്ലെന്ന് ശ്രീമയ് പറയുന്നു.

പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തത്

ഉര്‍വശിയോട് മറ്റാരേക്കാളും ഇത്തിരി ആദരവ് കൂടുതലാണ്. അതുക്കൊണ്ടായിരിക്കും തനിക്ക് പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതെന്നും ശ്രീമയ് പറയുന്നു.

English summary
Sreemayi about actress Urvashi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam