»   » വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയം എന്ന ചിത്രത്തില്‍ത്തുടങ്ങി കാണാന്‍ തുടങ്ങിയതാണ് ശ്രീനാഥ് ഭാസിയെന്ന മോഡലും ഗായകനും സംവിധായകനുമായ നടനെ മലയാളം. അരികെ, ഡാ തടിയാ, ഉസ്താദ് ഹോട്ടല്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലും ചില ഹ്രസ്വചിത്രങ്ങളിലുമെല്ലാം ശ്രീനാഥ് അഭിനയിച്ചിട്ടുണ്ട്.

ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളാണ് ശ്രീനാഥ് ഏറെയും ചെയ്തിട്ടുള്ളത്. ഡാ തടിയായിലാണ് ഇതുവരെ അഭിനയച്ചതില്‍വച്ചേറ്റവും മികച്ച കഥാപാത്രത്തെ ശ്രീനാഥിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ പുതിയൊരു ചിത്രത്തില്‍ നായകതുല്യമായ വേഷത്തിലെത്തുകയാണ് ഈ താരം. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ശ്രീനാഥിന്റെ നായകവേഷം. സംവിധായകന്‍ മുഹമ്മദ് ഫാസില്‍ ഒരുക്കുന്ന ചിത്രത്തിന് കലൂര്‍ രവികുമാറാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

Sreenath Bhasi

മനോഹരമായ ഒരു നര്‍മ്മകഥയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രം പറയുക. ചിത്രത്തില്‍ ശ്രീനാഥിനൊപ്പം പ്രതാപ് പോത്തനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സെപ്റ്റംബറോടെ കണ്ണൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

ശ്രീനാഥിന്റെ ഇനി ഇറങ്ങാനുള്ള ചിത്രങ്ങള്‍ റാസ്പുടിന്‍, മിസ്റ്റര്‍ ഫ്രോഡ്, നോര്‍ത്ത് 24 കാതം എന്നിവയാണ്.

English summary
Sreenath Bhasi, is doing the lead role in Once Upon a Time There was a Kallan', directed by Muhammed Fazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X