»   » ശ്രീനാഥ് ഭാസിയുടെ ആദ്യനായക വേഷം തന്നെ കള്ളന്‍

ശ്രീനാഥ് ഭാസിയുടെ ആദ്യനായക വേഷം തന്നെ കള്ളന്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയം, 22 ഫീമിയില്‍ കോട്ടയം, അരികെ ഉസ്താദ് ഹോട്ടല്‍, അയാളും ഞാനു തമ്മില്‍ എന്നീ ചിത്രങ്ങളിലഭിനയിച്ചപ്പോഴൊന്നും ആരും ശ്രീനാഥ് ഭാസി എന്ന കൊച്ചു പയ്യനെ ശ്രദ്ധിച്ചതേയില്ല. പക്ഷേ, ടാ തടിയ എന്ന എന്ന ചിത്രത്തിലൂടെ കഥായാകെ മാറി. ശേഖര്‍ മേനോനെന്ന വലിയ മനുഷ്യനൊപ്പം കണ്ടപ്പോഴാണ് ശ്രീനാഥ് ഭസിയുടെ വലുപ്പവും കൂടിത്.(കാഴ്ചയിലല്ലെങ്കിലും).

എന്തായാലും അതിന് ശേഷമുള്ള ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ തന്നെയാണ് ശ്രീനാഥ് ചെയ്തത്. പക്ഷേ അതിലും സഹ നടനായിരുന്നെന്ന് മാത്രം. ഇപ്പോള്‍ ശ്രീനാഥ് ആദ്യമായി നായക വേഷമിടുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍. തുടക്കം തന്നെ കള്ളന്റെ വേഷത്തില്‍.

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജഗതിയുടെ മകളാണ് നായികാ വേഷത്തിലെത്തുന്നത്. ഹരിയെന്ന കള്ളനായി ശ്രീനാഥ് ഭാസിയും വളരെ ബോള്‍ഡായ പെണ്‍കുട്ടിയായി ശ്രീ ലക്ഷ്മിയും ചിത്രത്തിലെത്തുന്നു.

ശ്രീനാഥ് ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ബ്ലസി സംവിധാനം ചെയ്ത ഈ മോഹന്‍ ലാല്‍ ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അരുണ്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ആഷിഖ് അബു സംവിധാനം ചെയ്ത റിമ കല്ലിങ്കലും ഫഹദ് ഫാസിലും തകര്‍ത്തഭിയിച്ച 22 ഫിമെയില്‍ കോട്ടയം. ഇതില്‍ ബണി എന്ന കഥാപാത്രമായി ശ്രീനാഥ് എത്തിയിരുന്നു.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ദിലീപ്, സംവൃതാ സുനില്‍, മംമ്ത മോഹന്‍ ദാസ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഈ ചിത്ത്രതില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു വേഷത്തിലും ശ്രീനാഥ് എത്തി.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ഉസ്താദ് ഹോട്ടലിലെ കല്ലുമ്മക്കായാസിനെ ഒര്‍മ്മയില്ലെ. ശ്രീനാഥിനെ ഈ ചിത്രം മുതലാണ് ശ്രദ്ധിക്കുപ്പെടാന്‍ തുടങ്ങിയത്.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ശ്രീനാഥ് അഭിനയിച്ച ചിത്രങ്ങല്‍ നോക്കിയാല്‍ എല്ലാം വിജയ്ച്ചവയാണ്. പക്ഷേ ശ്രീനാഥിന്റെ വേഷം ചെറുതായിരുന്നു. അയാളും ഞാനും എന്ന ചിത്രത്തിലും ശ്രീനാഥ് എത്തി.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

സണ്ണി ജോസ് പ്രകാശ് എന്ന ഈ ചിത്രത്തിലെ കഥാപാത്രമാണ് ശ്രീനാഥിന്റെ സിനിമാ ജീവിത്തില്‍ ഏറെ മാറ്റം സൃഷ്ടിച്ചത്. ചിത്രത്തിനൊപ്പം ഇതിലഭിനയിച്ച ശ്രീനാഥും ശങ്കര്‍ മേനോനും നേട്ടമുണ്ടായി എന്ന പറഞ്ഞാല്‍ മതിയല്ലോ.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ടാ തടിയനുശേഷം കിട്ടിയ വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. ഇതിലെ അബുവും ശ്രീനാഥിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ മികച്ചതു തന്നെ.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

രാധനാഥന്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ ശ്രീനാഥ് അവതരിപ്പിക്കുന്നത്. ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ മോഹന്‍ ലാല്‍ ചിത്രവും അണിയറയില്‍ തയ്യാറെടുക്കുകയാണ്.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ഫഹദ് ഫാസിലിന്റെ അനുജനായാണ് ഈ ചിത്രത്തില്‍ ശ്രീനാഥ് എത്തുന്നത്.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

അയ്യപ്പ സ്വരൂപും ഷഹലാധരന്‍ ശശിധരനും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് മുഖ്യവേഷത്തിലെത്തുന്നത്.

ശ്രീനാഥ് ഭാസി കള്ളനായി തുടങ്ങുന്നു

ശ്രീനാഥ് ആദ്യമായി നായക വേഷത്തിസെത്തുന്ന ചിത്രമാണിത്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയാണ് നായിക

English summary
Sreenath Bhasi plying as thief role in Fazil Mohammad's movie Once Upon A Time There Was A Kallan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam