»   » ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

വടക്കുനോക്കിയന്ത്രം എന്ന ചിത്രം എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും മലയാളി പ്രേക്ഷകര്‍ ചരിയ്ക്കും. ആ ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്. ഫേസ്ബുക്കില്‍ ട്രോളുകളായും പരിണമിക്കാറുണ്ട്.

വടക്കു നോക്കിയന്ത്രത്തിലെ ഒരു തമാശ പറയുക എന്ന് പറഞ്ഞാല്‍ പ്രയാസമാണ്. എല്ലാം തമാശയല്ലേ. എന്നാല്‍ ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേഷന്‍ ഒരു കഥ പറയുന്നുണ്ട്. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥ. ആ കഥ പിറന്നതെങ്ങനെയാണെന്ന് ശ്രീനിവാസന്‍ പറയുന്നു

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് വടക്കു നോക്കിയന്ത്രം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയാണ് നായികയായെത്തിയത്. ഇന്നസെന്റ്, കെപിഎസി ലളിത, ജഗദീഷ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേശന്‍ പറയുന്ന കഥയായിരുന്നു അത്. 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങും. അപ്പോള്‍ വൃദ്ധന്‍, രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..ഹ.ഹ.ഹ..' എന്നിട്ട് വീണ്ടും 'ശോഭ ചിരിക്കുന്നില്ലേ'

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിവാസന്‍ ആ കഥയുടെ ചുരുളഴിയ്ക്കുന്നു. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ തമാശ തനിക്ക് ലഭിച്ചത് നടന്‍ മുകേഷില്‍നിന്നാണെന്ന് ശ്രീനിവാസന്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുകേഷിനെ സാക്ഷിയാക്കിയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥയ്ക്ക് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു

1989ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.

English summary
Sreenivasan about the comedy in Vadakkunokkiyanthram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam