»   » ശ്രീനിവാസന്റെ അംബുജാക്ഷന്‍ പുനരവതരിക്കുന്നു

ശ്രീനിവാസന്റെ അംബുജാക്ഷന്‍ പുനരവതരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പഴയ ഹിറ്റ് ചിത്രങ്ങളില്‍ നിന്നും ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്ത് കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങളെടുക്കുന്ന രീതി മലയാളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. നേരത്തേ ഉദയനാണ് താരമെന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്നും സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രമെടുത്തപ്പോള്‍ അത് ചില താരവൈരങ്ങള്‍ക്കുവരെ കാരണമായി.

ഇപ്പോഴിതാ വീണ്ടും ശ്രീനിവാസന്റെ ഒരു ക്ലാസിക് കഥാപാത്രത്തെ ഇത്തരത്തില്‍ പുതിയ ചിത്രത്തില്‍ നായകനാക്കുകയാണ്. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ നോവലിസ്റ്റായ അംബുജാക്ഷനെ ആരും മറന്നുകാണാനിടയില്ല. പുതുപ്പണക്കാരനായി നാട്ടില്‍ തിരിച്ചെത്തി സിനിമ പിടിയ്ക്കാന്‍ തീരുമാനിയ്ക്കുന്ന ശങ്കര്‍ ദാസിനോട് ബാല്യകാല സുഹൃത്തായ അംബുജാാക്ഷന്‍ സിനിമയ്ക്കുവേണ്ടി ഒരു കഥ പറയുന്നുണ്ട്.

എന്നാല്‍ അന്ന് അംബുജാക്ഷന് തന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവല്‍ സിനിമയാക്കാന്‍ കഴിയുന്നില്ല. പുതിയ ചിത്രത്തില്‍ അംബുജാക്ഷന്‍ ഈ നോവല്‍ സിനിമായാക്കുന്നതും അതിനിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമാകുന്നത്.

Sreenivasan

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നതെന്നാണ് സൂചന. ഇപ്പോള്‍ ചോക്കാച്ചനെ നായകനാക്കി ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് റോഷന്‍. ഈ ചിത്രം കഴിഞ്ഞാലുടന്‍ ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ ശ്രീനിവാസനെക്കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നകാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English summary
One of the old charachtors done by Sreenivasan to be a hero in a new film named Chirakodinja Kinavukal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam