»   » ശ്രീനിവാസന്‍ എന്തിനിങ്ങനെ കരയുന്നു

ശ്രീനിവാസന്‍ എന്തിനിങ്ങനെ കരയുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരു ചെറിയ സങ്കടം വന്നാല്‍ കരയും. പട്ടിക്കുട്ടിയെ കണ്ടാലും പേടിച്ചോടും. തന്നെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നം ഉണ്ടെന്നറിഞ്ഞാല്‍ സഹദേവനെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. വീപ്പിങ് ബോയി എന്ന പുതിയ ചിത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശേഷണങ്ങളാണിവ.

മൃഗ ഡോക്ടറായാണ് ശ്രീനി ചിത്രത്തിലെത്തുന്നത്. കണ്ണാടിക്കര ഗ്രാമത്തില്‍ സ്ഥലം മാറിയെത്തുന്ന സഹദേവനും അവിടെയുള്ള കുറച്ചുപേരും തമ്മിലുണ്ടാകുന്നു ബന്ധമാണ്‌ ശ്രീനിവാസന് മാത്രം വഴങ്ങുന്ന ഹാസ്യത്തിലൂടെ ഫെലിക്‌സ് ജോസഫ് പറയുന്നത്. എപ്പോഴും കരയുന്ന സഹദേവന്‍. എന്തിന് സഹദേവന്‍ കരയുന്നു എന്ന് ചിത്രം കണ്ട് തന്നെ അറിയണം.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ഒരു വെറ്റിനറി ഡോക്ടറുടെ കഥ നര്‍മമൂഹൂര്‍ത്തങ്ങളിലൂടെ പറയുന്ന സിനിമയാണ് വീപ്പിങ് ബോയ്

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്നത്

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ഒരു വെറ്റിനറി ഡോക്ടറായാണ് ശ്രിനിവാസന്‍ ചിത്രത്തിലെത്തുന്നത്

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

വീപ്പിഹ് ബോയിയില്‍ ശ്രീനി ചെയ്യുന്ന കഥാപാത്രമാണ്. സഹദേവന്‍. ചെറിയ സങ്കടം വന്നാല്‍ കരയും. പട്ടിക്കുട്ടിയെ കണ്ടാലും പേടിച്ചോടും. തികച്ചും നര്‍മ്മം നിറഞ്ഞ ഒരു കഥാപാത്രം

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു വേഷമെടുത്ത് ശ്രീനി വീണ്ടും സിനിമയിലെത്തുന്നത്. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കാര്യമായും ചിലത് പറയുന്നു.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയായെത്തുന്നത് ലെനയാണ്. ശ്രീദേവി എന്നാണ് കഥാപാത്രത്തിന്റെ പേര്.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ചിത്രത്തിലെ നായിക ശ്രിത ശിവദാസാണ്. ഗീതു എന്നാണ് കഥാപാത്രത്തിന്റെ പേര്

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ഫൈസല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ജുനാണ് ചിത്രത്തിലെ നായകന്‍

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ഡോക്ടര്‍ ഇസ്ഹാക് തോമസായി അശോകനും ചിത്രത്തിലെത്തുന്നു

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

നീണ്ട ഇടവേളയ്ക്കു ശേഷം ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ ദേവനും വീപ്പിങ് ബോയിലുണ്ട്.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ഷീല അബ്രഹം എന്ന ഒരു പുതുമുഖത്തിനെ ചിത്രം പരിചയപ്പെടുത്തുന്നു. റോസ് എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

ആലിക്കോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജഗദീഷും ചിത്രത്തിലെത്തുന്നു

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

വില്ലനായി എത്തി ഇപ്പോള്‍ ഹാസ്യ താരമായ ഷെമ്മി തിലകനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

നബീസു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രവീണ അവതരിപ്പിക്കുന്നത്.

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

രവി വള്ളത്തോളാണ് വേറൊരു കഥാപാത്രം

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

അനില്‍ പനച്ചൂരാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത്

ശ്രീനിവാസന്‍ എന്ന മൃഗ ഡോക്ടര്‍

നവംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും

English summary
donning the character of veterinary doctor Sahadevan, Sreenivasan is soon going to make us all laugh our hearts out, again. In the film titled Weeping Boy, which is the directorial debut of Felix Joseph.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam