»   » ശശിയാവാന്‍ ശ്രീനിവാസന്‍ കുറച്ചത് 15 കിലോ, എന്താ സംഭവമെന്നറിയേണ്ടേ??

ശശിയാവാന്‍ ശ്രീനിവാസന്‍ കുറച്ചത് 15 കിലോ, എന്താ സംഭവമെന്നറിയേണ്ടേ??

By: Nihara
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന താരങ്ങളുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. കഥാപാത്രത്തിന് അനുസരിച്ച് ലുക്കും ഗെറ്റപ്പും സ്റ്റൈലും മാറി മാറി പരീക്ഷിച്ച് വിജയിക്കുന്നവരാണല്ലോ താരങ്ങള്‍. ആവര്‍ത്തന വിരസത ഇല്ലാതെ പുതുമയോട് കൂടി അഭിനയിക്കുന്നു. സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നത് എപ്പോഴും വാര്‍ത്തായാവാറുണ്ട്. പ്രമുഖ താരങ്ങളുടെ ഫിറ്റ്‌നസ് സീക്രട്ട് വരെ ആരാധകര്‍ക്ക് മനപ്പാഠമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങളും ഉണ്ട്.

ദംഗലിന് വേണ്ടി അമീര്‍ ഖാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബോളുവുഡില്‍ മാത്രമല്ല ഇങ്ങ് മലയാള സിനിമയിലും താരങ്ങള്‍ മെലിയുകയും തടിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ചിത്രമായ അയാള്‍ ശശിയില്‍ അഭിനയിക്കുന്നതിനായി 15 കിലോ ഭാരമാണ് ശ്രീനിവാസന്‍ കുറച്ചത്. ചിത്രത്തിന്റെ സംവിധായകനായ സജിന്‍ ബാബുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.

ശ്രീനിവാസന്‍ കുറച്ചത് 15 കിലോ

പുതിയ സിനിമയായ അയാള്‍ ശശിയിലെ ശശി ആവുന്നതിനായി 15 കിലോ ഭാരമാണ് ശ്രീനിവാസന്‍ കുറച്ചത്. നാല് മാസത്തോളം സമയമെടുത്ത് ആഹാരം, വ്യായാമം ക്രമീകരിച്ചാണ് താരം തടി കുറച്ചത്.

എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല

ബോളിവുഡ് താരങ്ങളുടെ വര്‍ക്കൗട്ടിനെക്കുറിച്ച് മിക്കപ്പോഴും വാര്‍ത്ത വരാറുണ്ട്. എന്നാല്‍ മലയാളത്തിലെ താരങ്ങളുടെ വര്‍ക്കൗട്ട് എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.

തുടര്‍ച്ചയായി അഭിനയിച്ചു

15 കിലോ ഭാരം കുറച്ചതിന് പുറമേ ചില ദിവസങ്ങളില്‍ 22 മണിക്കൂര്‍ വരെ തുടര്‍ച്ചയായി അഭിനയിക്കുകയും ചെയ്തു.

പുതുവര്‍ഷത്തില്‍ റിലീസ് ചെയ്യും

അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ബാബു സംവിധാനം ചെയ്ത അയാള്‍ ശശി ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

English summary
Here is an interesting update from the film Ayal Shashi actor sreenivasan reduces 15 kg body weight for the title character.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam