»   » ശ്രീനിവാസന്റെ ഡേറ്റ് കിട്ടിയില്ല; ജയറാമിനെ ശ്രീനിവാസനാക്കി!!

ശ്രീനിവാസന്റെ ഡേറ്റ് കിട്ടിയില്ല; ജയറാമിനെ ശ്രീനിവാസനാക്കി!!

Written By:
Subscribe to Filmibeat Malayalam

വിറ്റ്‌നസ്, കാലാള്‍പ്പട എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഒരു കോമഡി ചിത്രത്തിന് വേണ്ടി ഒന്നിക്കാന്‍ സംവിധായകന്‍ വിജി തമ്പിയും തിരക്കഥാകൃത്ത് രഞ്ജിത്തും തീരുമാനിച്ച സമയം. അങ്ങനെ രഞ്ജിത്ത് വിജി തമ്പിയ്ക്ക് വേണ്ടി ഒരു പാവം പൊലീസുകാരന്റെ കഥ എഴുതി.

ലോലഹൃദയനും പാവത്താനുമായ ഒരാള്‍ക്ക് പോലീസില്‍ ജോലിലഭിക്കുന്നതും അയാളുടെ സഹാനുഭൂതി മുതലെടുത്ത് ഒരു പ്രതികസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതും പിന്നീട് ആ കാരണത്താല്‍ അയാള്‍ നേരിടുന്ന പൊല്ലാപ്പുകളുമായിരുന്നു രഞ്ജിത്ത് ഒരുക്കിയ കഥ.

nanmaniranjavansreenivasan-sreevivasan

ചിത്രത്തില്‍ നായകനായി രഞ്ജിത്തും വിജിതമ്പിയും ശ്രീനിവാസനെയായിരുന്നു മനസ്സില്‍ കണ്ടത്. വടക്കുനോക്കിയന്ത്രത്തിന്റെ വമ്പന്‍ വിജയത്തിളക്കത്തില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍ ശ്രീനിവാസന്‍. പത്തോളം ചിത്രങ്ങള്‍ക്ക് കരാറൊപ്പിട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ വിജി തമ്പിയ്ക്ക് കൊടുക്കാന്‍ ഡേറ്റില്ലാതെ വന്നു.

എന്നാല്‍, വിജിതമ്പിക്കും രഞ്ജിത്തിനും ശ്രീനിയെ വിടാന്‍ മനസ്സുവന്നില്ല. അവര്‍ ചിത്രത്തിലെ നായകന് ശ്രീനിവാസന്‍ എന്ന് പേരിട്ട്, സിനിമയുടെ പേര് നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്നാക്കി മാറ്റി. ശ്രീനിവാസനെ കിട്ടാത്തതിന്റെ വിഷമം തീര്‍ത്തതാണത്രെ. ഒടുവില്‍ ചിത്രത്തില്‍ ജയറാം ശ്രീനിവാസന്‍ എന്ന നായക കഥാപാത്രമായി എത്തി.

English summary
Sreenivasan's connection with the movie title 'Nanma Niranjavan Sreenivasan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam