»   » ശ്രീനിവാസന്റെ അടുത്ത ചിത്രം അയാള്‍ ശശി!

ശ്രീനിവാസന്റെ അടുത്ത ചിത്രം അയാള്‍ ശശി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ആള്‍ റൗണ്ടര്‍മാരിലൊരാളാണ് ശ്രീനിവാസന്‍ നടന്‍, തിരക്കഥാകൃത്ത് ,സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയാണ്.  സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ശ്രീനിവാസനു ചില നിഷ്‌ക്കര്‍ഷതകള്‍. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശ്രീനിവാസന്‍ പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ശ്രീനിവാസന്‍ മുഖ്യ റോളിലെത്തിയ ഒടുവിലത്തെ ചിത്രം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗുപ്പിയായിരുന്നു. ഒരു ഗേറ്റ് കീപ്പറിന്റെ വേഷമായിരുന്നു ശ്രീനിവാസനു ചിത്രത്തില്‍. ശ്രീനിവാസന്‍ മുഖ്യ റോളിലെത്തുന്ന പുതിയ ചിത്രമാണ് അയാള്‍ ശശി. ചിത്രത്തെ കുറിച്ച്..

അയാള്‍ ശശി

സജിന്‍ ബാബു സംവിധാനം ചെയ്യുന്ന അയാള്‍ ശശി എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ മുഖ്യറോളിലെത്തുന്നത്. ആക്ഷേപ ഹാസ്യം നിറഞ്ഞ വാണിജ്യ ചിത്രമാണിതെന്നാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്

സജിന്‍ ബാബു

സജിന്‍ ബാബുവിന്റെ ആദ്യ ചിത്രം അസ്തമയം വരെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. വിവിധ ഫിലീം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണം

ഛായാഗ്രാഹകനും സംവിധായകനുമായ പി സുകുമാറും സുധീഷ് പിള്ളയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീലീപ് ചിത്രം സ്വലേയുടെയും ഫഹദ് ഫാസില്‍ നായകനായ ഹരത്തിന്റെയും നിര്‍മ്മാതാവ് പി സുകുമാറായിരുന്നു.

ചിത്രത്തിലെ മറ്റു താരങ്ങള്‍

അനില്‍ നെടുമങ്ങാട് ,കൊച്ചു പ്രേമന്‍, ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നായിക ആരാണെന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യും.

ശ്രീനിവാസന്റെ ഫോട്ടോസിനായി...

English summary
Sreenivasan, who is now choosy about sdoing lead roles in films, would be next seen a different film, which has been titled as Ayal Sasi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam