»   » സണ്‍ഡേ ഹോളിഡേയോട് ഇത്രയുമധികം ഇഷ്ടം തോന്നാന്‍ കാരണം? അതിന് കാരണം ആരാധകര്‍ തന്നെയെന്ന് ശ്രീനിവാസന്‍!!

സണ്‍ഡേ ഹോളിഡേയോട് ഇത്രയുമധികം ഇഷ്ടം തോന്നാന്‍ കാരണം? അതിന് കാരണം ആരാധകര്‍ തന്നെയെന്ന് ശ്രീനിവാസന്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജൂലൈ 14ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സണ്‍ഡേ ഹോളിഡേയ്ക്ക് മികച്ച പ്രതികരണം. ബോക്‌സോഫീസിലും ഏറ്റവും നല്ല കലക്ഷനാണ് ചിത്രം നേടുന്നത്. അപര്‍ണ ബാലമുരളി, ആസിഫ് അലി എന്നിവര്‍ നായക-നായികയായി എത്തിയ ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഉണ്ണി മുകുന്ദന്‍ എന്നാണ് ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. റിലീസിന് ശേഷം സുഹൃത്തുക്കള്‍ വിളിച്ച് സിനിമ കണ്ടുവെന്നും നല്ല രസകരമായ ഒരു ചിത്രമാണ് സണ്‍ഡേ ഹോളിഡേയെന്നും പറഞ്ഞു. എഴുന്നേറ്റ് നിന്ന് കൈയടിക്കേണ്ടുന്ന ഒട്ടേറെ മുഹൂര്‍ത്തുങ്ങള്‍ ചിത്രത്തിലുണ്ടെന്നും അവര്‍ പറഞ്ഞുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് ശ്രീനിവാസന്‍ സണ്‍ഡേ ഹോളിഡേയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം പങ്കു വെച്ചത്. ഇതുവരെ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു.

ആരാധകര്‍ ചോദിക്കാറുള്ള ആ ചോദ്യം

ആരാധകര്‍ എപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ഇതുവരെ കണ്ട സിനിമകളില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതാണെന്ന്. ഞാന്‍ പറയാറുണ്ട്. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന സിനിമയാണ് എനിക്കും ഇഷ്ടം.

ഇഷ്ടപ്പെട്ട സിനിമ

അതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സണ്‍ഡേ ഹോളിഡേ തന്നെയാണ്. പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തിന് തന്നെയാണല്ലോ. ശ്രീനിവാസന്‍ പറയുന്നു.

വിഡീയോ കാണാം..

ഫേസ്ബുക്ക് പോസ്റ്റ്... വീഡിയോ കാണാം...

കലക്ഷന്‍-സണ്‍ഡേ ഹോളിഡേ

ചിത്രത്തിന് ഏറ്റവും മികച്ച കലക്ഷനാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.27 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ചു കോടിയ്ക്ക് മുകളില്‍

ആറു ദിവസം അഞ്ചു കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. റിലീസ് ചെയ്ത് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആറ് കോടിക്ക് അടുത്താണ് സണ്‍ഡേ ഹോളിഡേയുടെ കലക്ഷന്‍.

ആസിഫ് അലിയും ജിസ് ജോയിയും

ബൈസിക്കിള്‍ തീവ്‌സിന് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിച്ച ചിത്രമാണ് സണ്‍ഡേ ഹോളിഡേ. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്.

English summary
Sreenivasan Talks About Sunday Holiday & His Favourite Film!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam