»   » ശശിക്ക് വേണ്ടി ശ്രീനിവാസന്‍ പാടുന്നു, അച്ഛന്റെ ചുവടുവെയ്പ് മകന് പാരയാവുമോ ??

ശശിക്ക് വേണ്ടി ശ്രീനിവാസന്‍ പാടുന്നു, അച്ഛന്റെ ചുവടുവെയ്പ് മകന് പാരയാവുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഓള്‍ ഇന്‍ ഓള്‍ താരമായ ശ്രീനിവാസന്‍ പുതിയ സിനിമയായ അയാള്‍ ശശിക്ക് വേണ്ടി പാടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സിനിമയിലെ വ്യത്യസ്ത  മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ശ്രീനിവാസന്‍ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടാനൊരുങ്ങുന്നത്. സജിന്‍ ബാബു ചിത്രമായ അയാള്‍ ശശിക്ക് വേണ്ടിയാണ് ശ്രീനിവാസന്‍ പാടുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീനിവാസന്റെ പാട്ടിനു വേണ്ടി.

ചിത്രതിന് വേണ്ടി ശ്രീനിവാസന്‍ ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. 15 കിലോയോളമാണ് ഈ സിനിമയ്ക്ക് വേണ്ടി താരം കുറച്ചത്. പ്രതിഫലമില്ലാതെയാണ് ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിച്ചത്. കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Sreenivasan

ആദ്യ ചിത്രമായ അസ്തമയം വരെയിലൂടെ തന്നെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകനാണ് സജിന്‍ ബാബു. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

English summary
Sreenivasan is trying his hand in playback singing. He will be turning a singer with the upcoming movie Ayal Sasi directed by Sajin Babu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam