»   » മണ്ണിലിറങ്ങിയ താരം നൂറുമേനി കൊയ്തപ്പോള്‍

മണ്ണിലിറങ്ങിയ താരം നൂറുമേനി കൊയ്തപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Sreenivasan
മലയാളസിനിമ ഒരുകാലത്ത് മദിരാശിയെ ആശ്രയിച്ചാണ് കഴിഞ്ഞത്. സിനിമയുടെ ഭാഗമായി എന്തെങ്കിലും ആയിതീരണമെങ്കില്‍ മദിരാശിക്കുവണ്ടി കയറുകയേ അന്ന് നിവര്‍ത്തിയുള്ളൂ. ഇന്ന് മലയാളസിനിമ സ്വയം പര്യാപ്തത നേടികഴിഞ്ഞു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പലരും ജനിച്ച നാട്ടിലെ മണ്ണില്‍ ചേക്കേറാന്‍തുടങ്ങി.

ചെന്നൈയിലുള്ള ഫ്‌ളാറ്റ് വിറ്റ് തൃപ്പുണിത്തുറ സ്ഥലം വാങ്ങി വീടുവെക്കുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന് ചിലവിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളുണ്ടായിരുന്നു. ശുദ്ധവായു, വെള്ളം എന്നിവയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകൃതിയുമായി ഇണങ്ങിയുള്ള ഒരു സായാഹ്നജീവിതം.

അതിന്റെ ആദ്യപടിയായിരുന്നു സ്വന്തം വീട് നിര്‍മ്മാണത്തില്‍ സ്വീകരിച്ച മാതൃക, ഗ്രീന്‍ ഹൌസ് അവാര്‍ഡ് ആ ഉദ്യമത്തില്‍ ശ്രീനിവാസനെതേടിയെത്തി. ഇപ്പോഴിതാ തന്റെ വീടിനോടു ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്ത് പരമ്പരാഗത കൃഷിക്കാരെപോലും ഞെട്ടിച്ച് നൂറുമേനി വിളയിച്ചെടുത്തിരിക്കുന്നു.

അഭിനയജീവിതത്തിന്റെ തിരക്കിലും കൃഷിയോടുള്ള ആഭിമുഖ്യം മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനിവാസന്‍ സാഹചര്യങ്ങള്‍ ഒത്തുവന്നതോടെ തന്നിലെ കൃഷിക്കാരനെ പുറത്തെടുക്കുകയിരുന്നു. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ പശുവിന്‍ചാണകവും മൂത്രവുമൊക്കെ അടിസ്ഥാന വളമാക്കി നെല്‍കൃഷി ചെയ്തപ്പോള്‍ മണ്ണ് മനം നിറഞ്ഞ് വിളവ് നല്‍കി. കണ്ടനാട്ടെ തന്റെ അയല്‍ക്കാരനും മികച്ച കര്‍ഷകനുമായ സുരേഷ് പാലാഴിയുടെ രണ്ടര ഏക്കര്‍ പാടത്താണ് ശ്രിനിവാസന്‍ തന്റെ കൃഷി വിഞ്ജാനം പരീക്ഷിച്ചത്.

നിലമൊരുക്കല്‍, വിത, പരിപാലനം, കൊയ്ത്ത് എല്ലാറ്റിനും കൃത്യമായി ശ്രീനിവാസന്‍ ടച്ച് ഉണ്ടായിരുന്നു വെന്നാണ് പ്രോത്സാഹനവുമായ് ഒപ്പം നിന്ന ഭാര്യ വിമലയുടെ കമന്റ്. കേരം തിങ്ങുന്ന കേരളനാട്ടില്‍ തേങ്ങയ്ക്കുവിലയില്ല, അരിക്ക് നാല്‍പതുരൂപയാണ് കിലോക്ക് എന്നിട്ടും വയല്‍ നികത്തി മാളികകള്‍ പണിയുന്നു.

റബ്ബര്‍ വരുമാനം തരുമെന്നതിനാല്‍ എല്ലാവരും റബ്ബര്‍ കൃഷി ചെയ്യുന്നു. സ്വന്തം ആവശ്യത്തിനുപോലും പച്ചക്കറികൃഷിചെയ്യാന്‍ ആളുകള്‍തയ്യാറല്ല. കൃഷികൊണ്ടുജീവിച്ച ഒരു നാട് ഈവിധം ഊഷരമാവുന്നതില്‍ ആര്‍ക്കും ഉത്കണ്ഠയുമില്ല .സിനിമയില്‍ സ്വാശ്രയത്വം നേടിയ മലയാളി മുല്ലപെരിയാറിന്റെ പേരില്‍ വീര്യംകൊള്ളുമെങ്കിലും തമിഴന്‍ ലോറികള്‍ വന്നില്ലെങ്കില്‍ കറിവെക്കില്ല. അരി ആന്ധ്രക്കാരന്‍ നല്‍കണം.

കലാകാരന്‍മാര്‍ക്ക് ഇങ്ങനെയും ചിലതൊക്കെ സമൂഹത്തോട് പറയാനാവുമെന്ന് തെളിയിച്ച് ചിരിച്ച് നില്ക്കുന്ന കൊയ്‌തെടുത്ത കതിര്‍കറ്റയുമായ്
ആക്ഷേപഹാസ്യത്തിന്റെ ആള്‍രൂപമായ ശ്രീനിവാസന്‍. നെല്ല് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്നാണ് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Sreenivasan did paddy cultivation using the techniques of organic farming. With a huge crowd to cheer him, Srinivasan with a sickle reaped the harvest from his land on Monday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam