»   » ശ്രീനിവാസന്‍ വീണ്ടും തിരക്കഥാകൃത്താകുന്നു

ശ്രീനിവാസന്‍ വീണ്ടും തിരക്കഥാകൃത്താകുന്നു

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസന്‍ തിരക്കഥ എഴുതുന്നു എന്നുപറയുമ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തിനായി കാത്തിരിക്കും. എന്നാല്‍ അടുത്തിടെ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒന്നും ഒരുക്കാത്ത ശ്രീനിവാസന്‍ പുതിയൊരു ചിത്രത്തിന്റെ പണിയിലാണ്. സഞ്ജീവ് എന്‍.ആര്‍. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ശ്രീനി പേന ചലിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ജനകന്‍ ആയിരുന്നു സഞ്ജീവിന്റെ ആദ്യചിത്രം. സുരേഷ്‌ഗോപിയും ഈ ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിരുന്നു.

സഞ്ജീവിന്റെ ശ്രീനി ചിത്രത്തില്‍ ശ്രീനി തന്നെയാണ് നായകന്‍. പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ആയിരുന്നു ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ ചിത്രം. സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നായകന്‍ ശ്രീനിവാസന്‍ ആയിരുന്നെങ്കിലും മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളെ കളിയാക്കിയെന്ന പേരില്‍ ശ്രീനിവാസനെതിരെ പലരും തിരിഞ്ഞിരുന്നു. മോഹന്‍ലാലിനെയായിരുന്നു ശ്രീനിവാസന്‍ ചിത്രത്തില്‍ ഏറെ കളിയാക്കിയത്.

Sreenivasan

പുതിയ ചിത്രം നിലവിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ഹാസ്യാത്മകായി വിമര്‍ശിക്കുന്ന ചിത്രമാണ്. നായികയെ തീരുമാനിച്ചിട്ടില്ല. കണ്ണാടി ടാക്കീസ് എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അവസാനമായി അഭിനയിച്ച മണിബാക്ക് പോളിസി വന്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ താന്‍ സ്‌ക്രിപ്റ്റ് എഴുതുന്ന പുതിയ ചിത്രം വിജയിപ്പിക്കേണ്ട ചുമതല ശ്രീനിവാസന്റെതു കൂടിയാണ്.

English summary
After Padmasree Bharat Dr. Saroj Kumar, Sreenivasan again writing script for Sanjeev NR's movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam