»   » മെയ്ഡ് ഇന്‍ ഇന്ത്യയില്‍ ശ്രീശാന്ത് നായകന്‍?

മെയ്ഡ് ഇന്‍ ഇന്ത്യയില്‍ ശ്രീശാന്ത് നായകന്‍?

Posted By:
Subscribe to Filmibeat Malayalam

വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജാമ്യം നേടി നാട്ടിലെത്തുകയും ചെയ്ത ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിന്റെ വിവാഹക്കാര്യമാണ് ഇപ്പോള്‍ എവിടെയും വാര്‍ത്ത. ജയ്പൂര്‍ രാജകുടുംബത്തിലെ യുവതിയുമായുള്ള ശ്രീയുടെ വിവാഹം ഓണം കഴിഞ്ഞാലുടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്, ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കുന്നു.

മെയ്ഡ് ഇന്‍് ഇന്ത്യയെന്ന പേരില്‍ ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രേ ശ്രീശാന്ത് നായകനായി അഭിനയിക്കാന്‍ പോകുന്നത്. ബാലചന്ദ്രകുമാര്‍ തന്നെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്ന ചിത്രം ഓഗസ്റ്റ് പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.

Sreesanth

കഥയില്‍ ക്രിക്കറ്റിന് പ്രാധാന്യമുണ്ടോയെന്ന് വ്യക്തമല്ല, ലണ്ടന്‍, ദുബയ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വന്‍ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നും കേള്‍ക്കുന്നുണ്ട്.

വാതുവെപ്പുമായി ബന്ധപ്പെട്ട് ജയിലിലായപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ താന്‍ സിനിമയാക്കുമെന്ന് ജാമ്യം നേടി പുറത്തെത്തിയപ്പോള്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. ആ ചിത്രം തന്നെയാണോ ഇതെന്നകാര്യത്തിലും വ്യക്തതയില്ല.

നേരത്തേ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിച്ചിരുന്നു. എന്നാല്‍ വാതുവെപ്പ് വിവാദത്തോടെ ശ്രീ അഭിനയിച്ച ഭാഗം വെട്ടിമാറ്റുമെന്ന് കൈതപ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
Cricketer Sreesanth has been made th hero in Made In India, a film being directed by Balachandra Kumar,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam