»   » ശ്രീശാന്തിനൊപ്പം പ്രകാശ് രാജും പ്രഭുദേവയും

ശ്രീശാന്തിനൊപ്പം പ്രകാശ് രാജും പ്രഭുദേവയും

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ദിവസങ്ങള്‍ കുറച്ചായി. മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണ് ശ്രീശാന്തിന്റെ ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബിഗ് പിക്ചര്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ്. .

പി ബാലചന്ദ്രകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണത്രേ ചിത്രം റിലീസ് ചെയ്യുക. ആറ് മാസം മുമ്പുതന്നെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവത്രേ, പക്ഷേ ഈ അടുത്തദിവസങ്ങളിലാണേ്രത അഭിനയിക്കാമെന്ന് ശ്രീശാന്ത് സമ്മതിച്ചത്.

Prabhudeva-Sreesanth-Prakashraj

പ്രണയം, ആക്ഷന്‍, ഗാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെ ആയിരിക്കും ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ ആരാണ് നായികയാവുകയെന്നകാര്യം തീരുമാനിച്ചിട്ടില്ല. പ്രമുഖ നടന്മാരായ പ്രകാശ് രാജ്, പ്രഭുദേവ എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ബാലചന്ദ്ര കുമാര്‍ തന്നെയാണത്രേ തയ്യാറാക്കിയിരിക്കുന്നത്. ശ്രീശാന്തിന്റെ ജീവിതവുമായി കഥയ്ക്ക് യാതൊരുബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ലണ്ടന്‍, ദുബയ് , ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഓഗസ്റ്റിലോ, സെപ്റ്റംബറിലോ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

വിദേശത്ത് വച്ച് ചിത്രീകരണമുള്ളതിനാല്‍ ശ്രീശാന്തിന് കോടതിയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചു ലഭിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഓഗസ്റ്റ് വരെ കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബേണി ഇഗ്നേഷ്യസാണ്.

English summary
Cricketer Sreesanth is making his debut through the Movie Big Picture, directed by P Balachandra Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam