»   » ട്രോളര്‍മാര്‍ കൈവെച്ച ശ്രീശാന്തിന്റെ പാട്ട് യുട്യൂബില്‍ ഹിറ്റ് , സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂമഴ

ട്രോളര്‍മാര്‍ കൈവെച്ച ശ്രീശാന്തിന്റെ പാട്ട് യുട്യൂബില്‍ ഹിറ്റ് , സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂമഴ

By: Nihara
Subscribe to Filmibeat Malayalam

ശ്രീശാന്തും നിക്കി ഗില്‍റാണിയും മുഖ്യവേഷത്തിലെത്തുന്ന ടീം ഫൈവിലെ അടിപൊളി ഗാനം പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ശ്രീ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡി ഫോര്‍ ഡാന്‍സ് ഫെയിം അന്നയും രംഗത്തുണ്ട്. നഗര ജീവിതത്തിലെ ആഘോഷമാണ് പാട്ടിലുള്ളത്.

ടീം ഫൈവ് ഇറങ്ങുന്നതിന് മുന്‍പേ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആഴ്ചപ്പാട്ടുമായി ബന്ധപ്പെട്ട ട്രോളുകളുടെ പൂമഴയാണ് ഇപ്പോള്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചത് സൂരജ് സന്തോഷാണ്.

പാട്ടിന് ട്രോള്‍മഴ

ക്രിക്കറ്റ് താരമായപ്പോഴും നൃത്തത്തിനോടുള്ള ഇഷ്ടം കൊണ്ടുനടന്നിരുന്നു ശ്രീശാന്ത്. താരത്തിന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍ ഒരൊറ്റ ഗാനം കൊണ്ട് എല്ലാവരയെും വെറുപ്പിക്കാന്‍ ശ്രീക്ക് കഴിഞ്ഞു. ടീം ഫൈവിലെ പുതിയ പാട്ട് വലിയ വിമര്‍ശനമാണ് നേരിടുന്നത്.

'ച'യുടെ അതിപ്രസരം

ടീം ഫൈവിലെ ആഴ്ച എന്നുതുടങ്ങുന്ന അടിപൊളി പാട്ടില്‍ ച എന്ന അക്ഷരത്തിന്റെ അതിപ്രസരമാണ്. ഏത് രീതിയിലുള്ള പ്രാസമൊപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.

വിമര്‍ശനവും പരിഹാസവും മാത്രം

ശ്രീശാന്തിനെ ക്രിക്കറ്റ് ടീമിലേക്ക് തിരികെ വിളിക്കണം, ശ്രീയുടെ പാട്ടിനേക്കാള്‍ ഭേദം സന്തോഷ് പണ്ഡിറ്റാണ് തുടങ്ങിയ കമന്റുകളാണ് പാട്ടിന് പ്രതികരണമായി ലഭിച്ചിട്ടുള്ളത്. പണ്ഡിറ്റുമായാണ് ശ്രീയെ താരതമ്യപ്പെടുത്തുന്നതും.

സഹിക്കുന്നതിനും ഒരു പരിധിയില്ലേ

മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറങ്ങുന്ന തണഅടര്‍ ബോള്‍ട്ട് സംഘം ഈ ഗാനം റിങ്‌ടോണാക്കി സെറ്റ് ചെയ്യണമെന്നും ട്രോളര്‍മാര്‍ പറയുന്നു. ഹര്‍ഭജന്‍ സിംഗിന്റെ ദീര്‍ഘദൃഷ്ടി അപാരമാണെന്നും ഇവര്‍ കണ്ടെത്തുന്നു. തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പാട്ടിന് ലൈക്കടിക്കുന്നവരെപ്പോലും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല

ചിത്രത്തിലെ പാട്ടിന് ലൈക്കടിക്കുന്നവരെപ്പോലും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. ക്രിക്കറ്റ് കളിക്കിടയില്‍ ശ്രീശാന്തിനെ തല്ലിയ ഹര്‍ഭജന്റെ നടപടി ശരിയായിരുന്നുവെന്ന് താരം തെളിയിച്ചുവെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
Social media trolls about top 5 aazcha song
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam