»   » ഡാഡികൂളില്‍ താരമാകേണ്ടിയിരുന്നത് ശ്രീശാന്ത്

ഡാഡികൂളില്‍ താരമാകേണ്ടിയിരുന്നത് ശ്രീശാന്ത്

Posted By:
Subscribe to Filmibeat Malayalam
Sreesanth
ഐപിഎല്‍ ഒത്തുകളി പുറത്താവുകയും അറസ്റ്റു നടക്കുകയും ചെയ്തതോടെ എവിടെയും ശ്രീശാന്തിനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ശ്രീയുടെ പ്രണയങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍, വീഡിയോകള്‍ എന്നുവേണ്ട ശ്രീയെക്കുറിച്ച് നാടറിയാത്ത പലകാര്യങ്ങളും നാട്ടില്‍ പാട്ടായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ക്രിക്കറ്റിലാണ് പ്രധാന താല്‍പര്യമെങ്കിലും സിനിമയോടും സംഗീതത്തോടുമെല്ലാമുള്ള തന്റെ ഇഷ്ടം ശ്രീ പണ്ടേ തന്നെ വെളിപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഒട്ടേരെ സിനിമാ താരങ്ങള്‍ ഉണ്ടുതാനും. ഈ അടുത്തകാലത്താണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീശാന്ത് ഒരു പ്രധാന കഥാപാത്രമായി ഷൂട്ടിങ് കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കൈതപ്രം ശ്രീശാന്തുള്ളത് തന്റെ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാകുമോയെന്ന് ഭയന്ന് ശ്രീയെ വച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ പോവുകയാണ്.

ഇതിന് മുമ്പും ശ്രീയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചിരുന്നു. പക്ഷേ തിരക്കുകള്‍ കാരണം അത് നടക്കാതെ പോയി. ആഷിക് അബു സംവിധാനം ചെയ്ത ആദ്യചിത്രമായ ഡാഡി കൂളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായ ശ്രീകാന്ത് എന്നൊരു കഥാപാത്രമുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രീശാന്തിനെയായിരുന്നുവത്രേ ആഷിക് ആദ്യം കണ്ടുവച്ചിരുന്നത്.

ശ്രീശാന്ത് തിരക്കഥ വായിച്ച് ഇഷ്ടപ്പെടുകയും കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് തിരക്കുകള്‍ മൂലം ശ്രീയ്ക്ക് അഭിനയിക്കാന്‍ കഴിയാതെ പോയി. അതല്ല ശ്രീശാന്ത് ഈ വേഷത്തിനായി വന്‍തുക പ്രതിഫലം ചോദിച്ചതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കേള്‍ക്കുന്നുണ്ട്.

പിന്നീട് ഗോവിന്ദ് പത്മസൂര്യയായി ചിത്രത്തില്‍ ക്രിക്കറ്ററായി എത്തിയത്. ഇപ്പോള്‍ ശ്രീയ്ക്ക് സംഭവിച്ചതുപോലെ ചിത്രത്തില്‍ ശ്രീകാന്തിനെ വാതുവെപ്പുകാര്‍ ഒത്തുകളിയ്ക്ക് കരുവാക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്, പിന്നീട് ആ കഥാപാത്രം ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിലെ കഥ. അതേ കഥാപാത്രത്തെ ചെയ്യാന്‍ ആദ്യം തീരുമാനിയ്ക്കപ്പെട്ടിരുന്ന ശ്രീ ഇപ്പോള്‍ വാതുവെപ്പ് വിവാദത്തില്‍ അകപ്പെട്ട് നിയമനടപടികള്‍ നേരിടുകയാണ്.

ശ്രീ ഈ ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞിട്ടായിരുന്നു ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ സിനിമാക്കാര്‍ ഇതിനെ അവരുടെ ഭാഷയില്‍ അറംപറ്റല്‍ എന്ന് വിശേഷിപ്പിക്കുമായിരുന്നു.

English summary
In an ironic twist of events, cricketer Sreesanth, who is now booked under spot fixing charges, was supposed to do the role of Srikanth, in Aashiq Abu's 2009 film Daddy Cool.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam