»   » താന്‍ എറെ ഇഷ്ടപ്പെടുന്ന ഗായിക ഇവരാണെന്ന് ശ്രേയാ ഘോഷാല്‍: ആരാണെന്നറിയേണ്ട! കാണാം

താന്‍ എറെ ഇഷ്ടപ്പെടുന്ന ഗായിക ഇവരാണെന്ന് ശ്രേയാ ഘോഷാല്‍: ആരാണെന്നറിയേണ്ട! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യയിലെ മികച്ച ഗായികയായി അറിപ്പെടുന്ന കലാകാരിയാണ് ശ്രേയാ ഘോഷാല്‍. സീടിവി സംപ്രേക്ഷണം ചെയ്ത സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വിജയി ആയതാണ് ശ്രേയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയ സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ഹിന്ദി ചിത്രങ്ങളില്‍ പാടിയ ശ്രേയ പിന്നീട് ഇന്ത്യിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്.

ആദിയ്ക്ക് പിന്നാലെ പൂമരത്തിനും ജൈത്രയാത്ര! നാല് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ ഇങ്ങനെയാണ്..!

2007ല്‍ അമല്‍ വീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തില്‍ പാടിയാണ് ശ്രേയ മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ ശ്രേയ പാടിയ വിടപറയുകയാണോ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബനാറസ് , നീലത്താമര, ആഗതന്‍,അന്‍വര്‍ തുടങ്ങി നിരവധി മലയാളം സിനിമകളില്‍ ശ്രേയ പാടിയിരുന്നു. നാല് ദേശീയ പുരസ്‌കാരങ്ങളാണ് ശ്രേയ തന്റെ കരിയറില്‍ നേടിയിട്ടുളത്.

shreya ghoshal

ഇതിന് പുറമേ ഫിലിം ഫെയര്‍ പുരസ്‌കാരമടക്കം മറ്റു അനവധി പുരസ്‌കാരങ്ങളും  ശ്രേയ നേടിയിട്ടുണ്ട്. അടുത്തിടെ തന്റെ തിരക്കിട്ട ജീവിതത്തിനിടയില്‍ കുറച്ച് ദിവസം വിശ്രമം എടുത്ത ശ്രേയ ആരാധകരുമായി ട്വിറ്ററില്‍ സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ ഒരു ആരാധകന്‍ തമിഴിലെ എറ്റവും ഇഷ്ടമുളള ഗായികയാരൈന്ന് ശ്രേയയോട് ചോദിച്ചിരുന്നു.

shreya ghoshal

അതിന് മറുപടിയായി എപ്പോഴും അത് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയാണെന്ന് ശ്രേയ പറഞ്ഞു. എ.ആര്‍ റഹ്മാനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ സംഗീതത്തിന്റെ നിര്‍വ്വചനമെന്നാല്‍ അദ്ദേഹമാണെന്നാണ് ശ്രേയ പറഞ്ഞത്. ട്വിറ്ററില്‍ ആസ്‌ക്ക് ശ്രേയ എന്ന ഹാഷ് ടാഗിലാണ് ശ്രേയ ആരാധകരുടെ ചോദ്യങ്ങള്‍ സ്വീകരിച്ചത്.

അപ്പോത്തിക്കിരി സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ജയസൂര്യ?

വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമല്ല, വൈകുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ധ്യാന്‍!

English summary
sreya ghoshal said about his favourite singer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X