»   » സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

Posted By:
Subscribe to Filmibeat Malayalam

അന്നും ഇന്നും എന്നും ആരാധകരുടെ സ്വപ്‌നറാണിയാണ് ബോളിവുഡ് സ്നേഹത്തോടെ ശ്രീയെന്ന് വിളിയ്ക്കുന്ന ശ്രീദേവി. തമിഴകത്ത് ജനിച്ച് മലയാളത്തിലും തമിഴിലുമെല്ലാം മികച്ച നടിയെന്ന് പേരെടുത്തശേഷമാണ് ശ്രീദേവി ബോളിവുഡില്‍ കാലുകുത്തിയത്. അവിടെയും ശ്രീദേവി താരറാണിയായി തിളങ്ങി. ഏറെക്കാലം ബോളിവുഡിലെ നമ്പര്‍ വണ്‍ ആയി ശ്രീദേവി തിളങ്ങിനിന്നിരുന്നു. നൃത്തപാടവവും സൗന്ദര്യവുമായി എത്തിയ മാധുരി ദീക്ഷിത്തിനെപ്പോലെയുള്ള നിടമാര്‍ക്ക് ചില്ലറ വെല്ലുവിളിയൊന്നുമല്ല ശ്രീദേവി ഉയര്‍ത്തിയിട്ടുള്ളത്. ബോളിവുഡിലെ മികച്ച നായകനടന്മാര്‍ക്കൊപ്പമെല്ലാം ശ്രീദേവി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് നിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത ശ്രീദേവി, അഭിനയം നിര്‍ത്തി മുഴുവന്‍ സമയവും കുടുംബജീവിതത്തില്‍ മുഴുകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്കള്‍ വളര്‍ന്നതില്‍പ്പിന്നെ ശ്രീദേവി വീണ്ടും അഭിനയരംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ താരം അടുത്തതായി പ്രഭുദേവയുടെ ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്.

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

അമ്പത് വയസിലേയ്ക്ക് കടക്കുന്ന ശ്രീദേവിയെക്കണ്ടാല്‍ പ്രായം മതിക്കില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതുതന്നെയാവും പ്രമുഖ ഫാഷന്‍ മാഗസിനായ വോഗ് ശ്രീദേവിയെ മുഖചിത്രമാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണവും. വോഗിന്റെ ഓഗസ്റ്റ് ലക്കത്തിലാണ് ശ്രീദേവി കവറായി വന്നിരിക്കുന്നത്.

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

വോഗിലെ ചിത്രങ്ങളില്‍ കാണുന്ന ശ്രീദേവിയെ ഹോട്ട് ആന്റ് സെക്‌സി എന്നല്ലാതെ മറ്റൊരുതരത്തിലും വിശേഷിപ്പിക്കാന്‍ കഴിയില്ല. ഫോട്ടോഷൂട്ടില്‍ സ്‌കൂള്‍ടീച്ചറുടെ വേഷമാണ് ശ്രീദേവിയ്ക്ക്

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

വോഗിന്റെ ഓഗസ്റ്റ് ലക്കത്തിന്റെ തീം ശ്രീദേവീസ് സ്റ്റണ്ണിങ് റിട്ടേണ്‍, ദി ഏജ്(ലെസ്സ്)ഇഷ്യൂ. എന്നതാണ്. അമ്പതിലും തിളങ്ങുന്ന ശ്രീദേവിയെ തീമാക്കുമ്പോള്‍ ഇതല്ലാതെ എന്തു പറയും.

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

വോഗില്‍ വിവിധ വേഷവിധാനങ്ങളില്‍ ശ്രീയെ കാണുന്നവര്‍ക്ക് അസൂയ തോന്നാതിരിക്കാന്‍ തരമില്ല, അത്ര വ്യത്യസ്തവും സുന്ദരവുമാണ് ശ്രീയുടെ ഓരോ ചിത്രങ്ങളും. ഇംഗ്ലീഷ് വിംഗ്ലീഷില്‍ കണ്ട ശ്രീ തന്നെയാണോ ഇതെന്ന് അതിശയിച്ചുപോകും.

സെക്‌സി ടീച്ചറായി ശ്രീദേവി വോഗില്‍

വിദ്യാര്‍ഥികളെ പഞ്ചാരയടിയ്ക്കുന്ന സെക്‌സിയായ സ്‌കൂള്‍ ടീച്ചര്‍ വേഷത്തില്‍ ശ്രീദേവി തകര്‍ത്തിരിക്കുന്നു. ഇതാദ്യമായിരിക്കും ശ്രീദേവിയുടെ കരിയറില്‍ ഇത്തരത്തിലൊരു വേഷം.

English summary
Evergreen Sridevi is soon going to celebrate her 50th birthday, but who can tell, going by this August cover of her in Vogue magazine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam