»   » ശ്രീദേവിക്ക് ജപ്പാനില്‍ രജനികാന്തിനേക്കാള്‍ഫാന്‍സ്

ശ്രീദേവിക്ക് ജപ്പാനില്‍ രജനികാന്തിനേക്കാള്‍ഫാന്‍സ്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സിനിമ താരം ആരെന്ന് ചോദിച്ചാല്‍ നമ്മുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് എന്നായിരിക്കും ഉത്തരം. ഇന്ത്യയില്‍ മാത്രമല്ല. അങ്ങ് ജപ്പാനിലും രജനീകാന്തിന് ഒരുപാട് ആരാധകരുണ്ട്.

എന്നാല്‍ ഒറ്റ സിനിമകൊണ്ട് തന്നെ ജപ്പാന്‍കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് എവര്‍ ഗ്രീന്‍ നായിക ശ്രീദേവി. ഇംഗ്ലീഷ് വിംഗ്ലീഷ് ആണ് ആ മാസ്മരിക സിനിമ. ഏറ്റവും വലിയ തമാശ ചിത്രം ഇതുവരെ ജപ്പാനില്‍ റിലാസി ചെയ്തിട്ടില്ല എന്നതാണ്.

Sridevi

ഇംഗ്ലീഷ് അറിയാത്ത ഒരു ഇന്ത്യന്‍ സ്ത്രീയുടെ വിഷമങ്ങളാണ് ഇംഗ്ലീഷ് വിംഗ്ലീഷ് പ്രമേയമാക്കിയിരുന്നത്. അമേരിക്കയില്‍ എത്തുന്ന ശ്രീദേവി ഇംഗ്ലീഷ് അജ്ഞത ശ്രമകരമായി മറികടക്കുന്നതാണ് കഥ. ജപ്പാന്‍കാര്‍ക്കും ഇംഗ്ലീഷ് ഒരു പ്രശ്‌നം തന്നെയാണ്. ഈ ഭാഷാ പ്രശ്‌നമാണ് അവരെ ഇംഗ്ലീഷ് വിംഗ്ലീഷിനോടും ശ്രീദേവിയോടും ഏറെ അടുപ്പിക്കുന്നതെന്നാണ് കരുതുന്നത്.

സിനിമയുടെ നിര്‍മാതാവ് ആര്‍ ബല്‍കി ഇപ്പോള്‍ ടോക്കിയോവില്‍ ആണുള്ളത്. സിനിമ ജപ്പാനില്‍ ഉടന്‍ തന്നെ റിലീസ് ചെയ്യാനാണ് പദ്ധതി. സിനിമ ഇതിനകം ജപ്പാനിലെ ഐച്ചി വനിത ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നല്ല അഭിപ്രായമാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ സാഷിയെ അതിമനോഹരമായി അവതരിപ്പിച്ച ശ്രീദേവിക്ക് വേണ്ടി കാത്തിരിക്കുകയാണ് ജപ്പാന്‍ എന്നാണ് നിര്‍മാതാവ് പറയുന്നത്. ജപ്പാനിലെ സ്ത്രീകള്‍ക്ക് ശ്രീദേവി ഇപ്പോള്‍ സുപരിചിതയാണ് . അതുകൊണ്ടു തന്നെ ശ്രീദേവിയേയും സംവിധായിക ഗൗരി ഷിന്‍ഡയേയും സിനിമയുടെ റിലീസിങ് സമയത്ത് ജപ്പാനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് നിര്‍മാതാവ്.

ശ്രീദേവിയോടുള്ള ജപ്പാന്‍കാരുടെ ആരാധന മുതലാക്കി വലിയ റിലീസീങ് പരിപാടികളും നിര്‍മാതാവായ ബല്‍കി തയ്യാറാക്കുന്നുണ്ട്.

English summary
We all know the craze for Rajinikanth in India and now we learn that Indian actress Sridevi has a similar fan following in Japan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam