»   » കാര്‍ റാലിയുമായി ഇന്ദ്രജിത്തും പൃഥ്വിരാജും ഹിമാലയത്തില്‍ ഒപ്പം ശ്രീനാഥ് രാജേന്ദ്രനും !!

കാര്‍ റാലിയുമായി ഇന്ദ്രജിത്തും പൃഥ്വിരാജും ഹിമാലയത്തില്‍ ഒപ്പം ശ്രീനാഥ് രാജേന്ദ്രനും !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സിനിമയിലേക്കെത്തിയത്. സണ്ണി വെയിന്‍, ഗൗതമി , ദുല്‍ഖര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും താരങ്ങള്‍ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറി. ആദ്യ ചിത്രത്തിലെ നായികയെത്തന്നെയാണ് സംവിധായകന്‍ ജീവിത സഖിയാക്കിയത്.

  സെക്കന്‍ഡ് ഷോയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കൂതറയില്‍ സണ്ണി വെയിന്‍, ടൊവിനോ തോമസ്, ഭരത് തുടങ്ങിയവരാണ് വേഷമിട്ടത്. ചിത്രം തിയേറ്ററില്‍ വന്‍പരാജയമായിരുന്നു. സെക്കന്‍ഡ് ഷോയ്ക്കും കൂതറയ്ക്കും ശേഷം അടുത്ത ചിത്രവുമായി എത്തുകയാണ് സംവിധായകന്‍. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നത്.

  മൂന്നാമത്തെ ചിത്രവുമായി ശ്രീനാഥ് രാജേന്ദ്രന്‍

  ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സംവിധായകന്റെ മൂന്നാമത്തെ ചിത്രത്തിനായി കാത്തിരിക്കുന്നത്. തുടക്കത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട സംവിധായകന്റെ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും ഗൗതമിയും സിനിമയിലേക്ക് കടന്നുവന്നത്. വ്യത്യസ്തതയാര്‍ന്ന വിഷയവുമായാണ് ഇത്തവണയും സംവിധായകന്‍ എത്തുന്നത്.

  ഹിമാലയന്‍ യാത്രയുമായി ഇന്ദ്രജിത്തും പൃഥ്വിരാജും

  ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നത്. ഹിമാലയന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാഹസികതയാണ് പ്രധാന പ്രമേയം. സഹോദരങ്ങളായ ആര്യനും സിദ്ധാര്‍ത്ഥുമായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ചിത്രത്തില്‍ വേഷമിടുന്നത്.

  ഹിമാലയന്‍ പശ്ചാത്തലത്തില്‍ ചിത്രീകരണം

  ഹിമാലയന്‍ യാത്രയുമായി ബന്ധപ്പെട്ട് നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സിനിമ മുഴുവനായും ഹിമാലയത്തില്‍ ചിത്രീകരിക്കുന്നത്. ആഷിക് അബു ചിത്രമായ റാണി പത്മിനിയില്‍ ഹിമാലയന്‍ റാലി ഉള്‍പ്പെട്ട രംഗങ്ങള്‍ ഉണ്ടായിരുന്നു.

  ടിയാന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു

  മുരളി ഗോപി തിരക്കഥ രചിച്ച് ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന് വേണ്ടിയാണ് താരസഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവസാനമായി ഒരുമിച്ചത്. ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ ഇളയ മകള്‍ നക്ഷത്രയും സിനിമയിലേക്ക് തുടക്കം കുറിക്കുകയാണ്.

  English summary
  Second Show fame Srinath Rajendran planning to rope in Prithviraj and Indrajith for his upcoming movie. Apparently, the news has turned out to be true and the project is indeed on. Berly Thomas, popular for his blog Berlytharangal is debuting as a scenarist through this movie. It will be an adventure filled film set in the backdrop of the world famous Himalayan Rally.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more