»   » എനിക്ക് അറിവ് വച്ച കാലം തൊട്ട് ഞാനിങ്ങനെയാ?

എനിക്ക് അറിവ് വച്ച കാലം തൊട്ട് ഞാനിങ്ങനെയാ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഞാന്‍ ഒരു മട്ടാഞ്ചേരിക്കാരിയ, എല്ലാ കാര്യങ്ങളും ഉശിരോടെ നേരിടിനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. എനിക്ക് അറിവ് വച്ച കാലം തൊട്ട് ഞാനിങ്ങനെയാ, ഒരു മാറ്റവും വന്നിട്ടില്ല. ഇത് പറയുന്നത് വേറെയാരുമല്ല, 1983 യിലെ നിവിന്‍ പോളിയുടെ ഭാര്യയായ സുശീല.

എന്നാല്‍ സുശീലയ്ക്ക് നല്ലൊരു പേരുണ്ട് കെട്ടോ, നല്ലൊരു ഫാഷന്‍ പേരു തന്നെ സിന്‍ഡ്ര അര്‍ഹാന്‍. എന്നാല്‍ അര്‍ഹാന്‍ എന്നത് സിന്‍ഡ്രയുടെ മകന്റെ പേരാണ്. മകന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. എന്നെ നന്നായി അറിയുന്നത് എന്റെ മകനാണ്. അതുക്കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. സിന്‍ട്ര പറയുന്നു.

srindaarhan

തനിയ്ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ ഞാന്‍ നല്ല ചീത്ത പറയും. തല്ലേണ്ട കേസാണേല്‍ തല്ലുക തന്നെ ചെയ്യും. ആരോടും കൂടുതല്‍ അറ്റാച്ച്‌മെന്റ് കാണിക്കുന്ന പ്രകൃതകാരിയല്ലെന്നാണ് സ്രിന്‍ഡ പറയുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച് സ്രിന്‍ഡ സിനിമയില്‍ എത്തിയത് പലര്‍ക്കും അദ്ഭുതമായി തോന്നിയിട്ടുണ്ടത്രേ.

സിനിമയാണ് തനിക്ക് എന്നും താല്പര്യമുള്ളത്. എന്നാല്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം സ്രിന്‍ഡയ്ക്ക് അണിയറയില്‍ പ്രവര്‍ത്തിക്കാനാണെന്ന് പറയുന്നു. ലോഹം, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലാണ് സിന്‍ഡ്ര ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Srinda Ashab is an Indian film actress, who predominantly performs in Malayalam films. Her first film was Four Friends. Her notable roles includes 22 Female Kottayam, Annayum Rasoolum, 1983 and Masala Republic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam