Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
'മേക്കപ്പ് കൂടുതലാണോ ചേട്ടാ'...! പുതിയ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ അര്ഹാന്
നായികയായും സഹനടിയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ശ്രിന്ദ അര്ഹാന്. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം ശ്രദ്ധേയ പ്രകനമാണ് ശ്രിന്ദ കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.

1983, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി. ശ്രിന്ദയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ശ്രിന്ദ തന്നെയായിരുന്നു തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആട് 2, കുട്ടന് പിള്ളയുടെ ശിവരാത്രി, സിന്‍ജാര്‍ തുടങ്ങിയ സിനിമകളിലായിരുന്നു ശ്രിന്ദ അര്ഹാന് ഒടുവില്‍ അഭിനയിച്ചിരുന്നത്. നടിയെന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടി തിളങ്ങിയിരുന്നു.

കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമകള്‍ക്ക് വേണ്ടിയാണ് ശ്രിന്ദ ഡബ്ബ് ചെയ്തിരുന്നത്. അടുത്തിടെയായിരുന്നു യുവ സംവിധായകന് സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം വിവാഹം നടന്നത്. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമെന്ന് മുന്‍പ് ശ്രിന്ദ പറഞ്ഞിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പമുളള നടിയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മകനൊപ്പം അവധി ആഘോഷിച്ച് നവ്യ നായര്‍! വൈറലായി പുതിയ ചിത്രങ്ങള്‍

വലിയ ആര്‍ഭാടങ്ങളില്ലാതെയാണ് ഇവരുടെ വിവാഹം നടന്നിരുന്നത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കികൊണ്ടാണ് താരം മുന്നോട്ടുപോവുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ തിരിച്ചുവരവിനായും വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കാവ്യ മാധവനും പൂര്‍ണിമയ്ക്കും പിന്നാലെ പേളി മാണിയും! പുതിയ സംരംഭവുമായി നടി

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ് നടിയുളളത്. വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ തിരിച്ചെത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശംഭു പുരുഷോത്തമനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
View this post on InstagramA post shared by Srindaa (@srindaa) on
View this post on InstagramA post shared by Srindaa (@srindaa) on
View this post on InstagramA post shared by Srindaa (@srindaa) on
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ