»   » മോഹന്‍ലാല്‍ സിനിമയുടെ അസിസ്റ്റന്റില്‍ നിന്നും തിരക്കുള്ള നായികയായി മാറിയ നടിയെ അറിയുമോ ??

മോഹന്‍ലാല്‍ സിനിമയുടെ അസിസ്റ്റന്റില്‍ നിന്നും തിരക്കുള്ള നായികയായി മാറിയ നടിയെ അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 കണ്ടവരാരും ചിത്രത്തിലെ നായികയെ മറക്കില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിനെക്കുറിച്ച് അറിയാത്ത തനി നാട്ടിന്‍പുറത്തുകാരിയായി തകര്‍പ്പന്‍ പ്രകടനമാണ് ശ്രിന്റ കാഴ്ച വെച്ചത്. ചിത്രത്തിലെ ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ താരത്തിന്റെ തുടക്കം അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നാണെന്ന് എത്ര പേര്‍ക്കറിയാം..മോഹന്‍ലാല്‍ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടായി താരം പ്രവര്‍ത്തിച്ചഅക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പിന്നില്‍ നിന്നും മുന്നിലേക്ക്

ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്കെത്തിയതാണ് ശ്രിന്റ അര്‍ഷബ്. മോഹന്‍ലാല്‍ റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈനാ ടൗണില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു ഈ താരം. പിന്നീടാണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്.

സിനിമാ പാരമ്പര്യമില്ല

യാതൊരുവിധ സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ സിനിമയിലെത്തി താരമായി മാറിയ നടിയാണ് ശ്രിന്റ. സിനിമയിലെ തുടക്കവും അതു പോലെ തന്നെയായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തിലൂടെ തുടക്കം

മോഹന്‍ലാല്‍ ചിത്രമായ ചൈനാ ടൗണില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചാണ് ശ്രിന്റ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ അന്നും അഭിനയ മോഹം താരത്തിന്റെ മനസ്സിലുണ്ടായിരുന്നു.

വഴിത്തിരിവായ ചിത്രങ്ങള്‍

ഫോര്‍ ഫ്രണ്ട്‌സ്, 22 ഫീമെയില്‍ കോട്ടയം താര്ത്തിന്റെ ആദ്യകാല ചിത്രങ്ങള്‍ ഇവയൊക്കെയായിരുന്നു. എന്നാല്‍ 1983, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളാണ് ശ്രിന്റയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.

സ്വീകാര്യത ലഭിച്ചു

വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായെത്തിയ താരത്തിവെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഇതിനോടകം തന്നെ 31 ചിത്രങ്ങളിലാണ് താരം വേഷമിട്ടത്.

സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട്

തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങള്‍ മനോഹരമാക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുന്ന താരമാണ് ശ്രിന്റ. തന്റെ ഒരു കൈയ്യൊപ്പ് കഥാപാത്രങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ താരം ശ്രമിക്കാറുണ്ട്.

ചെറുതാണെന്ന് കരുതി സ്വീകരിക്കാതിരുന്നിട്ടില്ല

വലിപ്പ ചെറുപ്പം നോക്കിയല്ല താന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് താരം പറയുന്നു. ചെറിയ കഥാപാത്രമാണെന്ന് കരുതി ഒരു സിനിമയും താന്‍ ഒഴിവാക്കിയിട്ടില്ലെന്നും താരം പറയുന്നു.

കഥാപത്രത്തെ ഓര്‍ത്തിരിക്കണം

സിനിമയില്‍ ഇടയ്ക്ക് വന്നു പോകുന്ന തരത്തിലുള്ള കഥാപാത്രമായാല്‍ കൂടി പ്രേക്ഷകര്‍ എപ്പോഴും ഓര്‍ത്തിരിക്കുന്നതാവണമെന്നാണ് താരം പറയുന്നത്.

പുതിയ ചിത്രങ്ങള്‍

ബിജു മേനോന്‍ ചിത്രം ഷെര്‍ലക്ക് ടോംസ്, നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

English summary
Srinda Ashab's started her film career as an assistant director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam