»   » ഫഹദ് ഫാസിലിന്റെ റോള്‍ മോഡലില്‍ നടി സൃന്ദയുടെ റോള്‍ വെളിപ്പെടുത്തി!

ഫഹദ് ഫാസിലിന്റെ റോള്‍ മോഡലില്‍ നടി സൃന്ദയുടെ റോള്‍ വെളിപ്പെടുത്തി!

By: Sanviya
Subscribe to Filmibeat Malayalam


ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍ എന്ന ചിത്രത്തില്‍ സൃന്ദയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൃന്ദ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി.

റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്റെ ഗേള്‍ഫ്രണ്ടിന്റെ വേഷത്തിലാണ് സൃന്ദ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്റ്റി എന്ന ടോം ബോയിഷ് ഗേളിന്റെ വേഷത്തില്‍. വളരെ പ്രധാന്യമുള്ള ഒരു വേഷം കൂടിയാണിതെന്നും സൃന്ദ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ലുക്കില്‍ മാറ്റമുണ്ട്

ലുക്കിലും ബോഡി ലാങ്ക്വേജിലും ഒത്തിരി വ്യത്യസ്തമാണ് ക്രിസ്റ്റി എന്ന കഥാപാത്രമാണ്. ക്രിസ്റ്റി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നും സൃന്ദ പറയുന്നു.

ഇത് ആദ്യമായി

ഫഹദ് ഫാസില്‍ ഇത് ആദ്യമായാണ് റാഫിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

നമിതയുടെ കഥാപാത്രം

വാട്ടര്‍ സ്‌പോട്ട്‌സ് ട്രെയിനറായ ശ്രേയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഗോവയില്‍ പുരോഗമിക്കുകയാണ്.

മറ്റ് കഥാപാത്രങ്ങള്‍

സൗബിന്‍ ഷഹീര്‍, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, സീത, വിനായകന്‍, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം, ഛായാഗ്രാഹണം ശ്യാം ദത്ത്

മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരത്തിലാണ് ഫഹദ് ഒടുവിലായി അഭിനയിച്ചത്. നാളെ, തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് ഫഹദിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

English summary
Srinda's Role In Fahadh Faasil's Role Models.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam