»   » ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റില്‍ ബോള്‍ഡായി സൃന്ദ

ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റില്‍ ബോള്‍ഡായി സൃന്ദ

Posted By: Super
Subscribe to Filmibeat Malayalam
Srinda Ashab
'നീ പ്രേമിച്ചോടാ മുത്തേ' എന്ന് യാതൊരു കൂസലുമില്ലാതെ റസൂലിനോട് പറയുന്ന ഫസീലയെ ഓര്‍ക്കുന്നില്ലേ, അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലെ അബുവെന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഫസീലയെന്ന കഥാപാത്രത്തെ ആരും അത്ര പെട്ടെന്ന് മറന്നുപോകാനിടയില്ല. സ്വതസിദ്ധമായ ശൈലിതന്നെയാണ് ഫസീലയെ അവതരിപ്പിച്ച സൃന്ദ അഷബിനെ വ്യത്യസ്തയാക്കുന്നത്.

ക്യാമറയ്ക്ക് മുന്നിലെന്നപോലെ പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ള സൃന്ദ അഷബ് വീണ്ടുമൊരു മികച്ചവേഷവുമായി എത്തുകയാണ്. ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ആര്‍ട്ടിസ്റ്റിലാണ് സൃന്ദ അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ ഒരു മോഡേണായ ഒരു ഫൈന്‍ ആര്‍ട് വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് വൃന്ദയെത്തുന്നത്.

സൃന്ദയെക്കൂടാതെ ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, ശ്രീരാം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഉറ്റസുഹൃത്തുക്കളില്‍ രണ്ടുപേര്‍ വിവാഹിതരാവുകയും പിന്നീട് അവരുടെ ജീവിതം ഏത് രീതിയില്‍ മുന്നോട്ടുപോവുകയും ചെയ്യുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം. കഥാപാത്രത്തിനായി തനിയ്ക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ചെയ്യാനില്ലെന്നും തന്റേതായ രീതിയില്‍ പെരുമാറിയാല്‍ മതിയെന്നുമാണ് ശ്യാമപ്രസാദ് പറഞ്ഞിരിക്കുന്നതെന്നും സൃന്ദ പറയുന്നു. കൂടുതല്‍ അഭിനയം വേണ്ടെന്നതാണത്രേ ശ്യാമപ്രസാദിന്റെ നിര്‍ദ്ദേശം.

ഫഹദിനൊപ്പം സൃന്ദ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ആര്‍ടിസ്റ്റ്. ആദ്യം 22 ഫീമെയില്‍ കോട്ടയം എന്നചിത്രത്തിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്. പിന്നീടാണ് അന്നയും റസൂലും വന്നത്. ഇതിനിടെ തമിഴിലും അരങ്ങേറ്റം കുറിയ്ക്കുന്ന സൃന്ദ ഇപ്പോള്‍ വെട്രി മഹാലിംഗത്തിന്റെ വെണ്ണില വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ജോലികള്‍ കഴിഞ്ഞ ഉടനെ സൃന്ദ ആര്‍ട്ടിസ്റ്റിന്റെ സെറ്റിലെത്തും. ഹീറോ, കാസനോവ, ചൈന ടൗണ്‍ എന്നീ ചിത്രങ്ങളില്‍ ടെക്‌നിക്കല്‍ ക്രൂ മെമ്പറായും സൃന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Lady luck seems to be shining on actress Srinda Ashab. After shooting back-to-back films, the actress has now bagged a plum role in director Shyamaprasad's 'Artist'. Unlike her previous outings in Mollywood, Srinda will play a bold and modern girl in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam