»   » ഓര്‍ഡിനറി സുന്ദരി ബോള്‍ഡ് ഗേളായി തിരിച്ചുവരുന്നു; വിവാഹം കഴിഞ്ഞത് പ്രശ്‌നമേ അല്ല!!

ഓര്‍ഡിനറി സുന്ദരി ബോള്‍ഡ് ഗേളായി തിരിച്ചുവരുന്നു; വിവാഹം കഴിഞ്ഞത് പ്രശ്‌നമേ അല്ല!!

Written By:
Subscribe to Filmibeat Malayalam

വിവാഹം കരിയറിന് തടസ്സമേ അല്ല എന്ന് പറഞ്ഞുകൊണ്ട് ഇതാ ഒരു നായിക കൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രിത ശിവദാസിനെ കുറിച്ചാണ് പറയുന്നത്.

അനു റാം സംവിധാനം ചെയ്യുന്ന ധും എന്ന ചിത്രത്തിലൂടെയാണ് ശ്രിത മടങ്ങിവരുന്നത്. ആദ്യ വരവില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രങ്ങള്‍ മാത്രം ചെയ്ത് ശ്രദ്ധ നേടിയ ശ്രിത രണ്ടാം വരവില്‍ അല്പം ബോള്‍ഡായ കഥാപാത്രത്തെയാണ് തിരഞ്ഞെടുക്കുന്നത്.

shritha-sivadas

അത്യാവശ്യം സാമ്പത്തിക പിന്തുണയുള്ള കുടുംബത്തിലെ ബോള്‍ഡായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിയ്ക്കുന്നത് എന്ന് ശ്രിത പറഞ്ഞു. പക്ഷെ ഒരു പണച്ചാക്കല്ല. ലാല്‍ അച്ഛനായും പാര്‍വ്വതി അമ്മയായും എത്തുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ശ്രിതയ്ക്ക്. ഷൈന്‍ ടോം ചാക്കോ ശ്രിതയുടെ കാമുകന്റെ വേഷത്തിലെത്തുന്നു.

2014 ല്‍ പുറത്തിറങ്ങിയ കൂതറ എന്ന ചിത്രത്തിലാണ് ശ്രിത ഒടുവില്‍ അഭിനയിച്ചത്. അതിന് ശേഷം വിവാഹിതയായ ശ്രിത ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയി. ദുബായില്‍ നിന്ന് താന്‍ നല്ല സിനിമകളൊക്കെ കാണാറുണ്ടെന്നും മലയാള സിനിമ മിസ്സ് ചെയ്തു എന്നും ശ്രിത പറഞ്ഞു.

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ആര്‍ജെയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ദീപക്കാണ് ശ്രിതയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നല്ല പിന്തുണയോടെയാണ് വീണ്ടും തീരിച്ചുവരുന്നതെന്ന് ശ്രിത പറഞ്ഞു. സിനിമാഭിനയം ഒരു പ്രൊഫഷനാണെന്നാണത്രെ ദീപക് പറയാറുള്ളത്. അഭിനയം തുടരാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും ശ്രിത പറഞ്ഞു.

English summary
The Ordinary beauty Shritha Sivadas has been away from the limelight after her wedding in 2014, but she had vowed to return to cinema if good projects came along. Shritha will soon be seen on the silver screen again, as the heroine of the upcoming film Dum, directed by Anu Ram. The actress, who has mostly played village belles in her first innings, returns with a bold character in her latest film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X