»   » വിവാഹത്തെയും പ്രണയത്തെയും കുറിച്ച് ശ്രിത ശിവദാസ്

വിവാഹത്തെയും പ്രണയത്തെയും കുറിച്ച് ശ്രിത ശിവദാസ്

Posted By:
Subscribe to Filmibeat Malayalam
sritha sivadas
ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ശ്രിത ശിവദാസ് തന്റെ വിവാഹ സ്വപ്‌നങ്ങളെയും പ്രണയ രഹസ്യങ്ങളെ കുറിച്ചു തുറന്നടിക്കുന്നു. പെട്ടന്ന് ഒരാളെ പരിചയപ്പെട്ട് കല്യാണം കഴിക്കുന്നതിനോട് താത്പര്യമില്ലാത്തതിനാല്‍ തന്റേത് തീര്‍ച്ചയായും ഒരു പ്രണയവിവാഹമായിരിക്കുമെന്ന് ശ്രിത ശിവദാസ്.

അടിച്ച് പൊളിച്ച് ജോളിയായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. ഇത്തരത്തില്‍ എന്റെ സ്വാഭാവവുമായി ഒത്തു പോകുന്ന ഒരാളെ മാത്രമെ ജീവിത പങ്കാളിയായി സ്വീകരിക്കൂ എന്നാണ് താരം പറയുന്നത്. പക്ഷേ ഇപ്പോള്‍ ആരോടും പ്രണയമില്ല. വൈകാതെ ഒരാളെ കണ്ടെത്തി പ്രണയിക്കും. അയാളെ തന്നെ വിവാഹവും കഴിക്കും. മറ്റുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി പകരുന്ന, എപ്പോഴും ജോളിയായിരിക്കുന്ന ഒരാളവണം എന്ന ഒറ്റ ഡിമാന്റേ ശ്രിതയ്ക്കുള്ളൂ.

മനസിന്റെ സൗന്ദര്യവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമാണ് പ്രധാനം. അത്തരക്കാരോട് വല്ലാത്ത അടുപ്പം തോന്നാറുണ്ടത്രെ താരത്തിന്. ജീവിതത്തില്‍ പ്രണയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും പക്ഷേ ആ പ്രണയമൊന്നും പ്രാധാന്യമുള്ളതായിരുന്നില്ലന്നും ശ്രിത പറഞ്ഞു. എന്നാല്‍ കാമ്പസ് ലൈഫില്‍ പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും വിവാഹം എന്തായാലും പ്രണയിച്ച ശേഷം മാത്രമെ ഉണ്ടാകുകയുള്ളൂ.

പങ്കാളിയെ കുറിച്ച് അടുത്തറിഞ്ഞ ശേഷം ജീവിതം തുടങ്ങുന്നതുകൊണ്ട് കുടുംബജീവിതത്തെ കുറിച്ച് അധികമൊന്നും പേടിക്കേണ്ടതില്ലെന്നാണ് ശ്രിതയുടെ പക്ഷം.

English summary
Ordinary film fame Sritha Sivadas talking about love and marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam