TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ശ്രുതി ഹാസനും സുരേഷ് റെയ്നയും പ്രണയത്തില്‍
തെന്നിന്ത്യന്‍ താരം ശ്രുതി ഹാസനും ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത പരക്കുന്നു. മിററാണ് ഇരുവരുടേയും ഡേറ്റിംഗിനെപ്പറ്റി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണത്രേ.
തന്റെ ഭാഗ്യമാണ് ശ്രുതി ഹാസനെന്ന് സുരേഷ് റെയ്ന പറഞ്ഞതായി ഇരുവരുടെയും ഒരു അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് റെയ്ന കളിയ്ക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് ഇരുവരും പ്രണയത്തിലായതത്രേ.

ഏറെ നാളുകളായി ഇരവുവരും പരിചയത്തിലായ ഇവരുടെ ബന്ധം പ്രണയമായി വളര്‍ന്നെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ക്രിക്കറ്റ് തിരക്കിലാണ് റെയ്ന. ശ്രുതിയാകട്ടെ ഷൂട്ടിംഗ് തിരക്കിലും. എന്നാലും ഇവര്‍ തങ്ങളുടെ ബന്ധത്തെ വളരെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണത്രേ.
റെയ്നയുമായി അടുപ്പത്തിലാകുന്നതിന് മുമ്പ് രംഗ് ദേ ബസന്തി താരം സിദ്ധാര്‍ത്ഥുമായി ശ്രുതി അടുപ്പത്തിലായിരുന്നു, റെയ്നയാകട്ടെ മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്ണയുമായി പ്രണയത്തിലായിരുന്നു.പ്രണയവാര്ത്തകള്ക്കെതിരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല