»   » ശ്രുതി ഹരിഹരന് തിരക്കേറുന്നു

ശ്രുതി ഹരിഹരന് തിരക്കേറുന്നു

Posted By:
Subscribe to Filmibeat Malayalam
Sruthi Hariharan
സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം ശ്രുതി ഹരിഹരന് മലയാളത്തിലും കന്നഡയിലും തിരക്കേറുന്നു.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമായ ലൂസിയയില്‍ ശ്രുതി ഡബിള്‍ റോളിലാണ്. നീനാസം സതീഷാണ് നായകന്‍. ദ്യാവര എന്ന മറ്റൊരു കന്നഡ ചിത്രത്തിലെയും നായികയാണ് ശ്രുതിയിപ്പോള്‍.

കാള്‍മി അറ്റ് എന്ന മലയാള ചിത്രത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫെയിം അര്‍ജുന്‍ നന്ദകുമാറിന്റെ ജോടിയാകും. തെക്കോട്ടു തെക്കൊരു ദേശത്ത് എന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായാണ് ശ്രുതിയുടെ വരവ്.

വൈറ്റ് സാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാന്‍ നിര്‍മിച്ച സിനിമാ കമ്പനിയില്‍ ബദ്രി, സഞ്ജീവ്, ബേസില്‍, നിതിന്‍, ഷിബ്‌ല, സ്വാസിക, അങ്കിത, സനം ഷെട്ടി എന്നിവര്‍ക്കൊപ്പമായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം.

English summary
Sruthi Hariharan is busy doing back-to-back films in Mollywood and Sandalwood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam